അരുന്ധതിക്ക് ഡോക്ടറുടെ സമ്മാനം
ഡോക്ടർ ആനന്ദിന്റെ മനസ്സിലൂടെ അരുന്ധതി വിശ്വനാഥ് ഓടിക്കളിക്കുകയായിരുന്നു.
പഠനകാലത്തെ കോളേജിലെ ഹീറോയിൻ.
സിനിമാതാരങ്ങളെ വെല്ലുന്ന ഗ്ലാമറും പാഠ്യേതരവിഷയങ്ങളിലെ നിറസാന്നിധ്യവും.
നഗരത്തിലെ ക്ഷേത്രത്തിനടുത്ത പേര് കേട്ട നമ്പൂതിരി തറവാട്ടിലെ പെൺകൊടി !
ആരോടും അടുത്തിടപഴകുന്ന പ്രകൃതം,
ആ പുഞ്ചിരിയിൽ വീഴാത്ത ചെറുപ്പക്കാരില്ല.
അത് കൊണ്ട് തന്നെയാവണം എസ്.എഫ്.ഐക്കാർ അവളെ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി ഇലക്ഷന് തലേദിവസം അവൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ഫൈൻ ആർട്സ് സെക്രറിയായിരുന്ന തനിക്ക് അരുന്ധതി നൽകിയിരുന്ന പിന്തുണ തെല്ലൊന്നുമായിരുന്നില്ല.
ഒത്തൊരുമിച്ച് കഴിഞ്ഞ നാളുകൾ സായാഹ്നങ്ങളിലെ ഒത്തുചേരലുകൾ, മീറ്റിങ്ങുകൾ.
അവളെ വിവാഹം കഴിക്കുന്നതായി പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്.
ജാതിയിൽ താൻ താഴെയായതിനാൽ ആ സ്വപ്നങ്ങളെ സ്വപ്നങ്ങളായി തന്നെ അടിച്ചമർത്തി.
നഗരത്തിലെ പ്രശസ്തനായ വ്യപാരിയാണ് അവളുടെ ഭർത്താവ്, കല്ല്യാണം കഴിഞ്ഞ് നാല് വർഷമായിക്കാണണം.
വിവാഹത്തിന് താൻ പോയിരുന്നതാണ്.
നാളെ രാവിലെ എന്തിന് വേണ്ടിയായിരിക്കണം അവൾ അപ്പോയ്മെന്റ് വാങ്ങിയിരിക്കുന്നത്.
സൺഡേയാണ്.. കൺസൽട്ടേഷനില്ല എന്ന് താൻ പറഞ്ഞെങ്കിലും അത്യാവശ്യമാണ് കണ്ടേ പറ്റു എന്നായിരുന്നു മറുപടി.