ആശാട്ടിയുമായുള്ള ആട്ടക്കലാശം
പഠിത്തമൊക്കെ കഴിഞ്ഞ് PSC ടെസ്റ്റ് എഴുതി നടക്കാൻ തുടങ്ങിയ കാലത്ത് വീട്ടിൽ നിന്നും പോക്കറ്റ് മണി കിട്ടുന്നതിനാൽ വലിയ പ്രശ്നമൊന്നും തോന്നിയില്ല. അധികം വൈകാതെ വീട്ടിൽ നിന്നുള്ള സഹായം നിന്നു.. അമ്മ പറഞ്ഞു: എല്ലാം കൂടി അച്ഛന് താങ്ങാൻ പറ്റില്ല.. നിന്റെ കാര്യങ്ങൾ നീ തന്നെ നോക്കണം. PSC എഴുതിയത് കൊണ്ട് മാത്രം ജീവിതം രക്ഷപ്പെടില്ല. സർക്കാർ ജോലി പഠിച്ചവർക്ക് മുഴുവൻ കിട്ടില്ലല്ലോ.. സ്വന്തം കാലിൽ നിൽക്കാൻ നോകണമെടാ..
ഇനിയും ഒരു വരുമാനത്തിന്റെ വഴി കണ്ടെത്തിയില്ലെങ്കിൽ ജീവിതം കട്ടപ്പൊഹയാകുമെന്ന് തോന്നി. കമ്പനിക്കാർ ഉണ്ടത് കൊണ്ട് ഷെയറിട്ട് വെളളമടി, സിഗററ്റ് വലിയൊക്കെ തുടങ്ങിയിരുന്നു. ഷെയർ കൊടുത്തില്ലെങ്കിൽ അന്ന് മദ്യം കിട്ടില്ല എന്നൊക്കെ വന്നപ്പോ എളുപ്പം കിട്ടാവുന്ന പണി പെയ്ന്റടി ആണെന്ന് കൂട്ടത്തിലൊരുവൻ പറഞ്ഞു.
ബ്രഷ് പിടിക്കാനും പെയ്ന്റ് നഷ്ടപ്പെടുത്താതെ അടിക്കാനും അറിഞ്ഞാ മതി. ഒരു ദിവസം കൊണ്ടത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് പറഞ്ഞപ്പോ എത്രയും വേഗം ആ പണിക്ക് പോണമെന്നായി.
അവന്മാരൊക്കെ പണിയെടുക്കുന്നത് പെയ്ന്റിങ് കോൺട്രാക്റ്റർ തങ്കപ്പൻ ആശാന്റെ കൂടെയാണ്. മൂപ്പരെ സ്വാധീനിക്കണമെങ്കിൽ ഒരു പൈന്റെടുത്ത് വേണം പോകാനായിട്ട്.
One Response