ആരെ.. എങ്ങനെ ..എവിടെ
കഥ തുടരുന്നു – ഒരു സ്വർത്ഥ മനോഭാവം ചാന്ദിനിയിൽ ഉടലെടുത്തു.. ഒരിക്കൽ തനിക്കു വന്നു പോയ സൗഭാഗ്യം ഇത്തവണ പിടിച്ചെടുത്താലോ എന്ന്..
വരട്ടേ എന്നവൾ ചിന്തിച്ചു.. !!
അതിനിടെ പൂനത്തിന്റ അവസ്ഥ അറിഞ്ഞ അവളുടെ തന്തപ്പടി ബോധം കെട്ടു വീണു. അയാളെയും വാരി പിടിച്ചിച്ചു ബന്ധുക്കൾ ഹോസ്പിറ്റലിലാക്കി. എല്ലാവരെയും പൂനം കിടക്കുന്ന ICU ഭാഗത്തു നിർത്തില്ല.. രണ്ടു പേർ നിൽക്കാൻ പറഞ്ഞു..
അമീർ വിഷയം ചാനൽ വഴി വന്നപ്പോൾ പൂനത്തിന്റെ ബന്ധുക്കൾ കിരണിന്റെ അടുത്ത് നിൽക്കാൻ ചെറുതായി ഭയപ്പെട്ടു. കാരണം DCP അവന്റെ അമ്മാവനാണ്. കൂടാതെ അവന്റെ മുഖത്ത് ഒരു കോപം കണ്ടു. എന്തിനും പോന്ന ഒരു ഭാവം !!
നല്ല സൗമ്യനായിരുന്ന, നല്ല ക്ഷമയുള്ളവനെന്ന് നാട്ടുകാർ പുകഴ്ത്തുന്ന ആ ചെറുപ്പക്കാരന്റെ മുഖം ഇത്രയും കലിപ്പിൽ കണ്ടപ്പോൾ അവർ എന്തൊക്കയോ ഊഹിച്ചിരിക്കണം.
ഭാര്യാ സീരിയസ്സായി ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു വിഷമമല്ലെന്നും അവർ തിരിച്ചറിഞ്ഞു.
ഇതിനിടെ പോലീസ് അമീറിന്റെ ബോഡി തിരച്ചിൽ ആരംഭിച്ചു. നിരാശ ആയിരുന്നു ഫലം.. വെള്ളം ഒഴുകിപ്പോകുന്ന തുരങ്കമുഖത്ത് ഒരു വിധം വലിപ്പമുള്ള വസ്തുക്കൾ കടന്നു പോകാതിരിക്കാൻ കമ്പികൾകൊണ്ട് നിശ്ചിത അകലത്തിൽ ഗ്യാപ്പുള്ള ഒരു അരിപ്പ ഉണ്ടായിരുന്നു. ഉറപ്പായും ബോഡി അവിടെ തടയും..
ഡാമിൽ ഒരു തിരച്ചിൽ നടത്തിക്കഴിഞ്ഞു.. നിരാശയായിരുന്നു ഫലം. അപ്പോൾ ഉറപ്പായും അമീറിനെ ആരോ രക്ഷപ്പെടുത്തിയെന്ന് പോലീസ് അനുമാനിച്ചു.. അവനെ പോലീസ് ശക്തമായി തിരയാൻ ആരംഭിച്ചു.
ചന്ദ്നിയുടെ അച്ഛൻ അവളെയും കിരണിനെയും അവിടെയിരുത്തിയിട്ട് പോയി. അയാൾക്ക് പോകാൻ തിടുക്കമുണ്ടായിരുന്നു.. തന്റെ മകളുടെ തലയിൽ താൻ വെച്ചുകൊടുത്ത ആ മുൾക്കിരീടം ഇന്ന് താൻ പറിച്ചെറിയും. തന്റെ മകൾ, താൻ കൊടുത്ത വാക്കിന് വേണ്ടി കുമാറിനെ സഹിക്കുകയായിരുന്നു.. താൻ യാഥാർത്ഥ്യം അറിയാൻ വൈകി.. പിന്നെ പൂനത്തിന്റെ കാര്യം താൻ ഊഹിച്ചത് ശരിയാണെന്നും അയാൾ ചിന്തിച്ചു. താൻ വാക്ക് കൊടുത്തിട്ടില്ലായിരുന്നു വെങ്കിൽ ഇപ്പോൾ തന്റെ മകൾ സന്തോഷപൂർവം ജീവിച്ചേനെ…ഹരിദേവൻ മനസിൽ വിതുമ്പി. ഇനി മകളുടെ ആഗ്രഹം എന്താണോ അത് താൻ നിറവേറ്റും
കുമാറിനെ തന്റെ അളിയന്മാർ പൊക്കിയെന്ന് ഫോൺ വന്നു. ഇനി എല്ലാം എളുപ്പമാണ്.. തല്ക്കാലം രഹസ്യമായിരിക്കട്ടെ..
ഹോസ്പിറ്റലിലെ ICU cum ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ്സിൽ ഇരിക്കുകയായിരുന്നു കിരൺ, ഒപ്പം ചന്ദ്നിയും.
കിരണിനോട് തന്റെ മനസ്സിലുള്ളത് ചോദിക്കാനും തനിക്കു ഉള്ളത് പറയാനും അവൾ തീരുമാനിച്ചപ്പോഴുള്ള ആരുമില്ല തങ്ങളുടെ അടുത്ത്.
രണ്ടു പേരും ഒരു സോഫയിൽ ഇരിക്കുകയാണ്. അവൾ അവന്റെ കൈകളുടെ മുകളിൽ കൈ വെച്ചു. അവളുടെ ആ സ്പര്ശനം അവന്റെ വരണ്ടു കോപം പിടിച്ച മനസിൽ ഒരു പുതുമഴ പെയ്തു .
അവൾ ചോദിച്ചു: കിരൺ ചേട്ടാ എനിക്ക് ചിലതു അറിയാനുണ്ട്.. പൂനത്തെ കുറിച്ചാണ്.. അവളും അമീറും തമ്മിൽ കോളേജിൽ വെച്ചു പ്രണയത്തിലായിരുന്നു.. എന്നാൽ കല്യാണം കഴിഞ്ഞപ്പോൾ അത് വിട്ടു എന്ന് സത്യം ചെയ്തു… ഒരു സംശയം ഉണ്ടായിരുന്നു.. അതാണോ കിരൺ ചേട്ടന്റെ മനസിലുള്ളത് ?
കിരൺ വിചാരിച്ചു, ഒന്നും ഒളിക്കേണ്ട.. എല്ലാം അവൻ അവളോട് പറഞ്ഞു. ബസിൽ കണ്ടത് മുതൽ. പിന്നെ ഹോട്ടലിൽ വെച്ചു നടന്നതും തന്റെ വീട്ടിൽ വെച്ചു പൂനം അമീറിന്റെ വിത്തു അവളുടെ ഗർഭത്തിൽ മുളപ്പിക്കാൻ വേണ്ടി രതിമേളം നടത്തിയതും പൂനത്തിന്റെ രഹസ്യ ആഗ്രഹമായ അമീറിന്റെ കുഞ്ഞിനെ പ്രസവിച്ചു ഭർത്താവിന്റെതാണെന്ന് പറഞ്ഞു വളർത്തുക എന്നതും തെളിവിനായി അവരുടെ ചാറ്റും.. അവർ നടത്തിയ
രതിമേളത്തിന്റെ ചില വീഡിയോ തെളിവുകളും കാണിച്ചു.
ആ നടുക്കുന്ന സത്യം കേട്ടപ്പോൾ കോപവും അതിലുപരി സങ്കടവും അവളെ തളർത്തി. ഒപ്പം കിരണിനോട് വളരെയധികം സഹതാപവും തോന്നി. ആ സഹതാപം പതിയെ നിറം വെക്കുന്നതും അതിന്റെ രൂപം മാറുന്നതും അവൾ അറിഞ്ഞില്ല !!
അപ്പോൾ, രാത്രി ഏറെ ചെന്നിരുന്നു. മുറി നാളെയെ കിട്ടു. അതിനാൽ രാത്രി ആ സോഫയിൽ കഴിച്ചുകൂട്ടി. രാത്രിയിലും സജീവമായ ഹോസ്പിറ്റൽ കാന്റീനിൽ പോയി അവർ ഫുഡ് കഴിച്ചു.
എല്ലാം തുറന്നു പറഞ്ഞപ്പോൾ അവൻ നോർമ്മലായി. ഫുഡ് കഴിച്ചശേഷം അവൾ തന്റെ അവസ്ഥ പറയുവാൻ തുടങ്ങി.
കിരൺ തടഞ്ഞു.. വേണ്ട ആ പറയുവാൻ പോകുന്നത് ഞാനിന്നറിഞ്ഞു.
അത് കേട്ടപ്പോൾ അവൾ അത്ഭുതപെട്ടു….!! എല്ലാം അറിഞ്ഞോ?
അതെ.. എന്നവൻ മറുപടി നൽകി.
കിരൺ ചേട്ടന്റെപോലെ എന്റെയും വൈവാഹിക ജീവിതം അവസാനിക്കുകയാണ്. ഇന്നച്ഛൻ പോയത് അത് തീർപ്പാക്കാനാണ്.
ഇന്ന് കുമാർ അച്ഛന്റെ പിടിയിലാകും.
അവളുടെ ആ പറച്ചിൽ കേട്ടവന് അവളോട് സഹതാപം തോന്നി.
കുമാറിന്റെ പെരുമാറ്റം കൊണ്ട്
എത്ര മാനസിക പീഡനം അവൾ സഹിച്ചു… !!
ചാന്ദിനി പതിയെ ഉറക്കം തൂങ്ങിത്തുടങ്ങി. രാത്രി ഏറെയായി. കിരൺ അവളെ തന്റടുത്ത് ആ സോഫയിൽ കിടന്നോളാൻ പറഞ്ഞു: നിർബന്ധിക്കേണ്ടി വന്നു അവളെ കിടത്താൻ..
അവൾ അവിടെക്കിടന്നുറങ്ങി. ഒരു ശിശുവിന്റെ നിഷ്കളങ്ക മുഖം പോലെയായിരുന്നു അവളുടെ മുഖം. കിരണിന്റെ സംരക്ഷണ വലയത്തിൽ
കുമാറിന്റെ ഓർമ്മ വരാതെ അവൾ സമാധാനമായി ഉറങ്ങി.
നേരം വെളുക്കാറായപ്പോൾ അവൻ അവളെയും കൂട്ടി വീട്ടിൽ പോയി ഫ്രക്ഷായി വന്നു.
രണ്ടു ദിവസം കഴിഞ്ഞു.. ആ രണ്ടു ദിവസം കൊണ്ട് അവർ തമ്മിൽ അറിയാതെ ഒരു അടുപ്പമുണ്ടായി അതെന്താണെന്ന് ഇരുവർക്കും നിർവചിക്കാൻ പറ്റിയില്ല.. പൂനത്തിന്റെ ആക്‌സിഡന്റ് അതിനൊരു നിമിത്തമായി.
ഇതിനിടെ പൂനത്തിന് ബോധം വന്നു. അവളെ വാർഡിലേക്ക് മാറ്റി.. കൈകാൽ ഒടിവില്ല.. വയറിനു പരിക്കുണ്ട്.. അത് മാറും.. പിന്നെ തലക്കാണ് അടി കിട്ടിയത്. അതും അപകടനില തരണം ചെയ്തു.
ഏതോ അത്ഭുതം നടന്നപോലെ യാത്രക്കുള്ള തടസം മാറി കിരണിന്റെ അച്ഛനും അമ്മയും അളിയനും ചേച്ചിയും എത്തി. കിരൺ അവരെ കണ്ടതും ഹോസ്പിറ്റലിണെന്ന് മറന്ന് അച്ഛനെ കെട്ടിപ്പിടിച്ചു വിതുമ്പി.
രാജാറാമിന് തന്റെ മകനോട് എന്ത് പറയണമെന്ന് അറിയില്ല..എന്നാൽ അയാൾ കിരണിന്റെ അളിയനെയും വിളിച്ചു ഹരിദേവയുടെ അടുത്ത് പോയി അയാളെയും കൂട്ടി പൂനത്തിന്റെ ബന്ധുക്കളുടെ അടുത്തെത്തി.
നാളെ ഒരു കാര്യം പറയാൻ വരുന്നുണ്ട് എന്നും എവിടെയും പോകരുതെന്ന് അറിയിച്ചു. നല്ല സ്ട്രിക്റ്റ് സൗണ്ടിലാണ് പറഞ്ഞത്.. അറിയാതെ അവർ തലകുലുക്കി, കാരണം രാജാറാമിനെ അവർക്കു നല്ലപോലെ അറിയാം !!
ഇതിനിടെ ചാന്ദിനിയെ കിരൺ അമ്മക്കും ചേച്ചിക്കും പരിചയപ്പെടുത്തി. വിഷമം കലർന്ന ചിരിയോടെയായിരുന്നു അവർ പരിചയപ്പെട്ടത്.. വിധിയുടെ വിളയാട്ടം.. അതുകൊണ്ട് മാത്രം അവർക്കു ലഭിക്കാതെപോയ ഒരു രത്നമായിരുന്നു ചാന്ദ്നി .
പൂനത്തെ ഡിസ്ചാർജ് ചെച്ചുന്ന ദിവസം. അവളെ അച്ഛനും അമ്മയും അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി. ചാന്ദിനിയെ അവളുടെ അച്ഛന്റെ കൂടെവിട്ടു. കിരൺ തന്റെ വീട്ടുകാരുടെ ഒപ്പം പോയി.. നാളേക്ക് വേണ്ട ചില കാര്യങ്ങൾ ചെയ്യാനുണ്ട്.. പൂനത്തിന്റെ വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പ് നടത്തണം.
കിരണും വീട്ടുകാരും വീട്ടിൽ എത്തിയപ്പോൾ അവിടെ DCP വിനോദ് കുമാർ. പിന്നെ കിരണിന്റെ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു കാര്യങ്ങൾ എല്ലാം DCP വിനോദാണ് സംസാരിച്ചത്.
ഇതിനു മുൻപ് താൻ ലോറി കൊണ്ട് അമീറിന് പുറകെ പോയതും ആ രംഗം കണ്ടതും എല്ലാം അമ്മാവനെ അറിയിച്ചിരുന്നു. ആ ഗുണ്ട തന്നെ എറിഞ്ഞ ആ hard disk അവൻ അമ്മാവനെ ഏല്പിച്ചു. ആ hard disk അമീറിന്റെ മുറി പരിശോധിപ്പിച്ചപ്പോൾ ലഭിച്ചതാണെന്ന് റോക്കോർഡ് ചെയ്ത് തെളിവാക്കി. അതിൽ ഒരുപാടു പെൺകുട്ടികളെ ട്രാപ് ചെയ്ത വീഡിയോസ് ഉണ്ടായിരുന്നു. ആ വീഡിയോസ് എല്ലാം അമ്മാവന്റെ നിർദ്ദേശ പ്രകാരം കിരൺ നശിപ്പിച്ചു.. അതിലുള്ള മറ്റ് വിവരങ്ങളൊന്നും നശിപ്പിച്ചില്ല. ആ വിവരങ്ങൾ അമീറിനും കൂട്ടുകാർക്കും കുരുക്ക് ആകുന്നതായിരുന്നു.
DCP എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു അവസാനം കുടുംബക്കാർ എല്ലാവരും ഒരു തീരുമാനം എടുത്തു. മാന്യമായി പരസ്പരം ഒന്നിച്ചു വിവാഹമോചനം നടത്തും. വിവാഹമോചനം ആവശ്യപ്പെട്ടു കോടതി വഴി നീങ്ങുന്നത് പൂനത്തിന്റെ വീട്ടുകാർക്ക് പാരയാകും എന്ന തിരിച്ചറിവാണ് പരസ്പര ധാരണയിൽ വിമാനം എന്ന ആശയം തീരുമാനിക്കാൻ കാരണം.
പോകുന്നതിനു മുൻപ് ഹരിദേവനെ വിളിച്ചു കിരണിന്റെ അച്ഛൻ കാര്യങ്ങൾ സംസാരിച്ചു. പൂനത്തിന്റെ അമ്മാവൻ ആയിട്ടുപോലും അയാൾ അവരുടെ തീരുമാനം മന സ്റ്റോടെ അഗീകരിച്ചു. അയാളും തന്റെ മകളുടെ ജീവിതം ഒരു ഗേ പിശാചിന്റെ പിടിയിൽനിന്നും രക്ഷിക്കാശ്രമത്തിലായിരുന്നു.
അവൻ തന്റെ മകളെ മയക്കു മരുന്ന് കലർത്തിക്കൊടുത്തു തന്നെ ഗേ ഇഷ്ടങ്ങൾക്ക് കുടപിടിക്കുന്ന, മയക്കുമരുന്ന് നൽകുന്ന ഒരുവന് കൂട്ടി ക്കൊടുക്കാൻ പ്ലാൻ ചെയ്തതായിരുന്നു. അന്ന് യാദൃശ്ചികമായി കിരണിന്റെ കാർ കണ്ടു , കിരണിന്റെ കൂടെ കാറിൽ കയറിതാണ് അവൾക്കു രക്ഷയായത്.. അല്ലെങ്കിൽ അവൻ അവളെ അവിടെ വച്ചു കൈമാറുമായിരുന്നു.
ഈ പ്ലാൻ കുമാറിനെ പൊക്കിയ തന്റെ അളിയന്മാർ അവന്റെ കൂടെയുള്ള ഒരുവനെ പഞ്ഞിക്കിട്ടപ്പോൾ കിട്ടിയ രഹസ്യമാണ്. ഏതായാലും അളിയന്മാർ അവന്മാരുടെ താവളം വരെ അടിച്ചു തകർത്തു. ഇപ്പോൾ പോലീസ് സ്റ്റേഷനിലുണ്ട് അ ദുഷ്ടന്മാർ. അന്ന് തന്നെ ചാന്ദിനിയുടെ അച്ഛൻ മകളെക്കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഒപ്പിട്ടു വക്കിൽ വഴി കോടതിയിൽ കൊടുത്തു. ഒരു ഗേ, പിന്നെ മയക്കുമരുന്നിന് അടിമയായ ഒരുവന്റെ കൂടെ ജീവിക്കാൻ ഒരു കോടതിയും പറയില്ല എന്ന ഉറച്ചവിശ്വാസം അയാൾക്കുണ്ടായിരുന്നു.
പിറ്റേദിവസം കിരണും കുടുംബക്കാരും ഒരു വക്കീലുമായി പൂനത്തിന്റെ വീട്ടിൽ എത്തി.
അവർ പറഞ്ഞ പ്രകാരം അവരുടെ ബന്ധുക്കളെല്ലാം ഉണ്ടായിരുന്നു. ഒപ്പം പൂനത്തിന്റെ അമ്മയുടെ വകയിലെ ഒരു ആങ്ങളയും.. രാജേന്ദർ.. അതീവ സൂത്രശാലിയായിരുന്നയാൾ.. രാജേന്ദർ മുതൽലെടുപ്പിന് വന്നതാണ്..
ചർച്ച തുടങ്ങി.. അവർ കാര്യങ്ങൾ എല്ലാം പറഞ്ഞു.. പിന്നെ പൂനത്തെ വിളിക്കാൻ ആവശ്യപ്പെട്ടു.. പൂനത്തെ അവിടെ കൊണ്ട് നിർത്തി. അവരുടെ ഉദ്ദേശം അറിഞ്ഞപ്പോൾ പൂനം നടുങ്ങി.. താൻ ഇത്രയും നാൾ കൊണ്ട് നടന്ന രഹസ്യം വെളിച്ചത്തിൽ വരാൻ പോകയാണോ എന്ന ചിന്ത അവളെ കിടുക്കി.. അതിനു മുൻപ് അമീറിന്റെ ചെയ്തികൾ അവളെ നടുക്കിയിരുന്നു.. വാർത്തകൾ വഴി കേട്ടതാണെല്ലാം.. പക്ഷെ അവൾക്ക് ഇപ്പോഴും അവനെ പൂർണമായും വെറുക്കാൻ പറ്റുന്നില്. പക്ഷെ തന്റെ ജീവിതം പോകരുത്.. അനുഭവിച്ച സുഖസൗകര്യങ്ങൾ, പിന്നെ ബന്ധുക്കൾക്കിടയിൽ വലിയ അഭിമാനമായിരുന്നു കിരണിന്റെ ഭാര്യാ എന്നത്.. കൂടാതെ, കൂട്ടുകാരികൾക്കിടയിലും നാട്ടുകാർക്കിടയിലും.
കിരണിന്റെ കുടുംബം വലിയ സൽപ്പേരുള്ളവരായിരുന്നു. അതൊന്നും പോകരുതെന്ന് അവളുടെ മനസ് പറഞ്ഞു.. തല്ക്കാലം അമീറിനെ തള്ളിപ്പറയാം എന്നവൾ തീരുമാനിച്ചു. അവൾ ശക്തമായി പറഞ്ഞു, വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുത്.. ജീവിതം നശിപ്പിക്കരുത്.. കിരണിന്റെ അച്ഛന്റെ മുഖത്തുനോക്കിയാണ് അവളത് പറഞ്ഞത്.
താൻ അമീറുമായി യാതൊരു വിധത്തിലുള്ള റിലേഷനും ഇല്ല.. ഒരുമിച്ച് ജോലിചെയുന്ന പരിചയം.. അത്രമാത്രം എന്നവൾ വാദിച്ചു.
എന്നാൽ കിരണിന്റെ അമ്മ അത് ഉൾക്കൊള്ളാൻ തയ്യാറായില്ല.അവർ താൻ മനസിലാക്കിയ കാര്യങ്ങൾ പലവട്ടം ആവർത്തിച്ചു. എന്നാൽ അവൾ അതൊന്നും ചെവിക്കൊണ്ടില്ല കൂടാതെ കിരണിന്റെ അമ്മയെ നോക്കി നിങ്ങളും ഒരു സ്ത്രീയല്ലെ.. ഇങ്ങനെയൊക്കെ പറയാമോ.. നിങ്ങൾക്കും ഒരു മകളില്ലേ.. കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നു.. അത് ശരിയാണ്.. കല്യാണം കഴിഞ്ഞപ്പോൾ അത് അവസാനിപ്പിച്ചു.
എന്നെ വെറുതെ സംശയിക്കരുത്.. ഇനി എന്നെപ്പറ്റി എന്തെങ്കിലും വേണ്ടാതീനം പറഞ്ഞാൽ ഞാൻ ഗാർഹിക പീഡനത്തിന് വനിതാ കമ്മീഷനിൽ
കേസ് കൊടുക്കും.. എന്ന് പറഞ്ഞു. അവൾ ആരോപണങ്ങളെ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചത് കിരണിന്റെ കുടുംബക്കാരെ അവഹേളിക്കുന്ന വിധത്തിലായി. എന്നാൽ അവളുടെ വീട്ടുകാർ മൗനം പാലിക്കുകയായിരുന്നു. അവർ അതിനകം സത്യം മനസിലാക്കിയിരുന്നു.
താൻ ചെയ്ത തെറ്റിന്റെ യാതൊരു ഭാവ വ്യതാസവും ഇല്ലാതെ അവൾ കിരണിന്റെ നേരെ തിരിഞ്ഞു..വല്ലവരും പറഞ്ഞു കേട്ടത് വെച്ചു സ്വന്തം ഭാര്യയെ സംശയിക്കുന്ന താനൊക്കെ ഒരു ആണാണോ.. അമീർ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.. അവനെപ്പറ്റി ഇല്ലാ വചനം പറയരുത്..
അത് കേട്ടതും കിരൺ ചാടി എഴുന്നേറ്റു.. അന്ന് ബസിൽ വെച്ചു നീയും ആ ചെറ്റയും കാട്ടിക്കൂട്ടിയത് ഞാൻ നേരിട്ട് കണ്ടതാണ്. അന്ന് ഞാൻ ഇരുന്ന സീറ്റിനു opposite ആണ് നീയും നിന്റെ കള്ളക്കാമുകനും വന്നിരുന്നത്.. ഞാനാണ് ഇരിക്കുന്നതെന്ന് മനസിലാക്കാതെ.
അത്രയും പറഞ്ഞപ്പോഴേക്കും ജയ് അവിടെ എത്തി. കിരൺ അവനെ വിളിച്ചു വരുത്തിയതാണ്.. നീ ഇവനെ അറിയുമോ എന്ന് ചോദിച്ചുകൊണ്ട് അവനെ നീക്കി നിർത്തി.
അവൾ ഒന്ന് നടുങ്ങി.. എങ്കിലും പിടിച്ചു നിൽക്കാൻ നോക്കി.. കൂടെ ജോലി ചെയ്യുന്നവർ ഒരുമിച്ചു വണ്ടിയിൽ യാത്ര ചെയ്യും.. അത് സർവ്വസാധാരണമാണ്..
കിരൺ എല്ലാം തിരിച്ചറിഞ്ഞത് അവളെ പിന്നെയും നടുക്കിയ ഒന്നായിരുന്നു. ഭൂമി പിളർന്നു താഴെ പോയാൽ മതിയെന്നവൾക്ക് തോന്നി. [ തുടരും ]