നിന്നെ എനിക്ക് വേണം
എനിക്ക് വേണം – “മുന്നേ കണ്ടതിലും വാടിപ്പോയല്ലോ രമേ…നീ.”
അവളുടെ കവിളിൽ തലോടി സുകന്യ പറഞ്ഞു.
“അഡ്മിഷൻ ഒക്കെ എന്തായി ഏട്ടാ…”
ഒരു മൂലയിലെ സോഫയിൽ വീർപ്പുമുട്ടിയിരുന്ന രമേഷിനെ നോക്കി രഘു ചോദിച്ചു.
“ഓ…ടൗണിൽ തന്നെയുള്ള കോളേജാണ്.. അല്പം ദൂരെയാണെന്നേയുള്ളൂ…”
“എന്നാലും ഏട്ടൻ റിട്ടയർ ചെയ്തു കഴിഞ്ഞു തൃശ്ശൂർക്ക് വന്നപ്പോൾ തറവാടിനോട് ചേർന്ന് ഒരു വീട് വെച്ചാൽ മതിയായിരുന്നു, ഇതിപ്പോൾ ഏട്ടൻ മാത്രം ദൂരെ…”
“എന്റെ രഘു…രമക്ക് ബാങ്കിലെ ജോലിക്കും, ഇപ്പോൾ രമേഷിന് കോളേജിൽ പോവാനും ടൗൺ തന്നെയാ നല്ലതെന്ന് തോന്നി…ഇതെത്ര വട്ടം പറഞ്ഞതാ,…”
രാമൻ ചിരിയോടെ പറഞ്ഞപ്പോൾ രേവതി ഇടപെട്ടു.
“ഓ…മതി ഏട്ടനും അനിയനും കൂടെ കഥ പറഞ്ഞത്…എപ്പോൾ വന്നാലും ഇത് തന്നെയല്ലെ പറയാറുള്ളത്…”
രേവതി ചിരിയോടെ പറഞ്ഞു.
“അയ്യോ…വണ്ടിയിൽ കുറച്ചു പലഹാരം ഇരിപ്പുണ്ട്, എടുക്കാൻ വിട്ടുപോയി…
രമേഷേ.. ഒന്ന് എടുത്തിട്ട് വാ…”
രേവതി പറഞ്ഞതുകേട്ട രമേഷ് ഒരു അവസരം കാത്തിരുന്നത് പോലെ പുറത്തേക്ക് ഇറങ്ങി.
ഡിക്കി തുറന്നു കവറുകൾ എടുക്കുമ്പോൾ ആയിരുന്നു ഒരു ടാറ്റ സഫാരി അവനരികിൽ എത്തിനിന്നത്.
ഡ്രൈവിംഗ് സീറ്റിൽനിന്നും ശ്രീജിത്ത് ഇറങ്ങി. ഇപ്പുറത്തു നിന്നും അച്ഛന്റെ അനിയത്തി വിമലയും.
രഘുവിന്റെ മൂത്ത മകനാണ് ശ്രീജിത്ത്.