വേലക്കാരിയായാലും മതിയേ
“ഞാൻ കഴിക്കുമ്പോൾ മറ്റൊരാള്‍ കഴിക്കാതെ നോക്കിയിരിക്കുന്നത് എനിക്കിത്തിരി ബുദ്ധിമുട്ടാ ഇത്താ… എനിക്ക് വേണ്ടി… പ്ലീസ്”
അവർ പിന്നെ കൂടുതൽ എതിർത്തില്ല. എന്നാലും പിറുപിറുത്തു.
“ഇനി ഇയ്യ് പറേണപോലാണല്ലോ കാര്യങ്ങള്..”
അവർ എന്തൊക്കെയോ കൊത്തിപ്പെറുക്കി കഴിച്ചെന്നു വരുത്തി.
എനിക്ക് എന്തോ ഒരു വല്ലായ്മ പോലെ. ഇതൊന്നുമല്ലല്ലോ പ്രതീക്ഷിച്ചത്. ഇരയെ ആക്രമിച്ച് കീഴടക്കുന്നതിനേ അതിന്റേതായ ഒരു ഹരമുള്ളൂ. പൊറോട്ട കഴിച്ചോണ്ട് ഞാൻ ഇടംകൈ കൊണ്ട് ഫോണെടുത്തു. അവര് കാൺകെ ആ വിഡിയോ എടുത്തു.
“ഇത്താ… ദേ നോക്ക്…”
ഒരു വീഡിയോ ഡിലീറ്റ് ചെയ്യുന്നത് കാണിച്ചാലും അവർക്ക് അത് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമോ അറിവോ ഒന്നുമില്ല. എങ്കിലും തികച്ചും സത്യസന്ധമായി ഞാൻ എന്റെ പക്കലുള്ള ഒരേയൊരു കോപ്പി അവരുടെ മുന്നില്‍ വച്ച് ഡിലീറ്റ് ചെയ്തു.
“ദേ… വിഡിയോ കളഞ്ഞിട്ടുണ്ട് കേട്ടോ..”
അവരുടെ മുഖത്ത് ആദ്യം തെല്ലൊരു ആശ്വാസം. എങ്കിലും പെട്ടെന്ന് തന്നെയത് ആശങ്കയ്ക്ക് വഴിമാറി. ചെയ്തത് പൂർണ്ണമായും വിശ്വസിക്കാത്തതുപോലെ. ബില്ലും പേ ചെയ്ത് യാത്ര പുനരാരംഭിച്ചപ്പോഴും അവർ നിസംഗയായിരുന്നു.
“എന്താ ഇത്താ ഒന്നും മിണ്ടാത്തെ? ഇനീമെന്തിനാ പെണക്കം? ഞാൻ ഒക്കെ കളഞ്ഞില്ലേ?”
“എന്ന് ഇയ്യ് പറയുന്നതല്ലേ… ഇത് കളഞ്ഞില്ലെന്നോ വേറെ ഫോണില്‍ ഇല്ലെന്നോ പഠിപ്പും വിവരോമില്ലാത്ത എനിക്ക് അറിയാൻ പറ്റൂലല്ലോ…”