വേലക്കാരിയായാലും മതിയേ
ഞാൻ ചെല്ലുമ്പോള്‍ സരിതാന്റി ഹോസ് പിടിച്ച് ചെടിക്ക് വെള്ളം നനയ്ക്കുവായിരുന്നു. നൈറ്റിയാണ് വേഷം. എന്നെ കണ്ടയുടൻ ചിരിച്ചു.
“ ആരിത്… ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ മറന്നോ… അന്ന് പോയിട്ട് പിന്നെ കണ്ടില്ലല്ലോ… ഒന്നൂല്ലേലും നമ്മൾ അയലോക്കത്തൊള്ളവരല്ലേ?”
“ ഈ ചെടിയൊക്കെ എന്നും നനയ്ക്കാറുണ്ടോ?…”
ഞാൻ ചളിപ്പകറ്റാൻ ചോദിച്ചു.
“ പിന്നെ… ഇവരൊക്കെയല്ലേ എന്റെ മക്കൾ… പൊന്നുപോലെ നോക്കും. പാലക്കാട്ടുനിന്ന് പോന്നപ്പൊ ചട്ടിയോടെ പൊക്കിക്കൊണ്ട് വന്നു….”
വല്യ കാര്യമെന്നോളം ആന്റി പറഞ്ഞു.
“ അങ്കിളിന് അവിടെ ജോലിയായിട്ടും ആന്റിയെന്താ ഇങ്ങോട്ട് വന്നെ?”
“ അത് ഉടനെ ഇങ്ങോട്ട് മാറ്റം കിട്ടും. വിനു പുള്ളിയെ കണ്ടിട്ടില്ലല്ലോ.. മോഹനേട്ടൻ ലീവിന് വന്നപ്പൊ ഞങ്ങള്‍ അങ്ങോട്ട് കടന്നാരുന്നു. വിനു അപ്പൊ കോളേജിലായിരുന്നു. മോന്റെ അച്ഛനേം അമ്മേം മാത്രേ കാണാനൊത്തുള്ളൂ.”
“ ങാ.. അമ്മ പറഞ്ഞിരുന്നു..”
“ വാ കേറിയിരിക്ക്… ചായ എടുക്കാം…”
അവർ വെള്ളമൊഴിക്കൽ നിർത്തി കൈ നൈറ്റിയിൽ തുടച്ച് അകത്തേക്ക് ക്ഷണിച്ചു.
“ ചായ അന്നത്തെപ്പോലെ കമരണ്ട കേട്ടോ.. പിന്നെ കുളിമുറിലേക്ക് പോണ്ടവരും… അവിടെ വല്ലതും കിടക്കുന്ന കണ്ടാ ഓരോന്ന് തോന്നും…”
അവർ ചിരിച്ചുകൊണ്ട് ചായ ട്രേയിൽ വച്ചുനീട്ടി. ഞാൻ മുഖം രക്ഷിക്കാന്‍ ധൃതിയില്‍ ചായ മോന്തിയപ്പോൾ വാ പൊളി.
One Response
Super bro continue pls