തമ്പുരാട്ടിക്ക് തിരുമേനിയുടെ പൂജ
പാർവതിയുടെ നോട്ടം കണ്ടു തിരുമേനി അവളെ നോക്കി ചെറുതായി ചിരിച്ചു. പാവതിക്ക് മനസിലായി താൻ തിരുമേനിയെ നോക്കിയിരുന്ന കാര്യം തിരുമേനിക്ക് മനസിലായെന്ന്. അവൾ തല താഴ്ത്തിയിരുന്നു.
“സ്വാമി അവരെ വിളിച്ചോളൂ”,
തിരുമേനി പറഞ്ഞു.
സ്വാമി അകത്തോട്ടു പോയി. അല്പം കഴിഞ്ഞു മൂന്നു പെണ്ണുങ്ങൾ പുറത്തോട്ടു വന്നു. മൂന്നു പേരും നല്ല ഐശ്വര്യമുള്ളവർ. ഒരാൾ പ്രായം ചെന്നത്. രണ്ടു പെൺകുട്ടികളും.
“നമ്മുടെ വേളിയും കുട്ടികളുമാ. ഇവരും കൂടെ ഉണ്ടാകും പൂജക്ക്”,
തിരുമേനി പറഞ്ഞു.
തിരുമേനി വാര്യരെ നോക്കിയപ്പോൾ വാര്യർ കാര്യം മനസിലായപോലെ നിന്നു. അവർ ദത്തൻ തിരുമേനിയുടെ ആരുമല്ലാന്നു വാര്യർക്കറിയാം.
“അതെ തമ്പുരാട്ടി, പൂജക്ക് വരുന്നത് പെൺകുട്ടികളാണെങ്കിൽ ഇവർ മൂന്നു പേരും ആദ്യവസാനം വരെ കൂടെയുണ്ടാകും”,
വാര്യർ പറഞ്ഞു.
“അതു നന്നായി”,
ദേവകി തമ്പുരാട്ടി പറഞ്ഞു.
“എന്നാൽ കുട്ടിയെ അകത്തോട്ടു കൂട്ടിക്കോളൂ”,
അവരോടു തിരുമേനി പറഞ്ഞപ്പോൾ അവര് മൂന്നു പേരും കൂടെ പാർവതിയെ കൂട്ടി അകത്തോട്ടു പോയി.
“പൂജക്ക് കുറച്ചു സമയം എടുക്കും. തമ്പുരാട്ടി ഭക്ഷണം കഴിഞ്ഞു ഒന്ന് വിശ്രമിച്ചോളൂ. ആരാ അകത്തുള്ളത്?”,
സ്വാമിയോട് തിരുമേനി ചോദിച്ചു.
“സീതയുണ്ട്. വിളിക്കാം”,
സ്വാമി പറഞ്ഞിട്ട് അകത്തോട്ടു പോയി. നല്ല മുഖശ്രീയുള്ള ഒരു പെൺകൊച്ചുമായി സ്വാമി തിരിച്ചു വന്നു.