തമ്പുരാട്ടിക്ക് തിരുമേനിയുടെ പൂജ
അത് കൊണ്ട് വാര്യർ പറഞ്ഞപ്പോൾ ദേവകി തമ്പുരാട്ടി സമ്മതിച്ചു.
അങ്ങനെ വാര്യരും ദേവകി തമ്പുരാട്ടിയും പാർവതിയും കൂടെ ദത്തൻ തിരുമേനിയെ കാണാൻ യാത്രയായി.
പണ്ട് മുതലേയുള്ള ബെൻസ് കാറിലായിരുന്നു യാത്ര. ഓടിക്കാൻ വർഷങ്ങളായുള്ള ഡ്രൈവർ പിള്ളയും.
അവർ ദത്തൻ തിരുമേനിയുടെ മനയിലെത്തി. പടുകൂറ്റൻ മന കണ്ടു ദേവകി തമ്പുരാട്ടിക്ക് നല്ല മതിപ്പുണ്ടായി.
അവർ ചെന്നപ്പോഴേ ദത്തൻ തിരുമേനിയുടെ കാര്യസ്ഥൻ സ്വാമി അവരെ സ്വീകരിച്ചു പൂമുഖത്തിരുത്തി. സ്വാമി വിവരം പറയാൻ അകത്തോട്ടു പോയി. അല്പം കഴിഞ്ഞു ദത്തൻ തിരുമേനി വന്നു. ദേവകി തമ്പുരാട്ടി പോലും ദത്തൻ തിരുമേനിയെ കണ്ടു എഴുന്നേറ്റുപോയി.
“തമ്പുരാട്ടി ഇരുന്നോളു. ശരിക്കും പറഞ്ഞാൽ തമ്പുരാട്ടിയുടെ കാര്യം ഞാൻ അറിഞ്ഞില്ല. അല്ലങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നു. “
ദത്തൻ തിരുമേനി ബഹുമാനത്തോടെ പറഞ്ഞു. അത് കേട്ട് ദേവകി തമ്പുരാട്ടിക്ക് തിരുമേനിയെക്കുറിച്ചു മതിപ്പുണ്ടായി.
“താൻ എന്താടോ വാര്യരരെ അത് പ്രത്യേകം പറയാതെയിരുന്നത്?”,
തിരുമേനി ചോദിച്ചു.
അത് കഴിഞ്ഞു തിരുമേനിയുടെ നോട്ടം കണ്ടപ്പോൾ വാര്യർക്ക് കാര്യം മനസ്സിലായി.
“ക്ഷമിക്കണം തിരുമേനി. അത് അങ്ങ് പുറത്തുപോയി ഒന്നും ചെയ്യാറില്ല എന്ന് അറിയാവുന്നതുകൊണ്ട് പറയാൻ വിട്ടതാ”,