സുഖ ലഹരിയിൽ ആറാടിയപ്പോൾ
ഇന്നലെ രാത്രിയാ ഞാൻ എത്തിയത്. ഇന്ന് ഉണർന്നത് പരദൂഷണം കേട്ടുകൊണ്ടും…
അവർ തുടരുകയാണ്…
“മൂത്തവളെ കെട്ടിച്ചുവിട്ടു… ചെറുക്കൻ ഗൽഫിലാ’ “ഇപ്പൊ ഇളയവളും ആ ചെറുക്കനുമുണ്ട്. ചെറുക്കൻ ഉണ്ടാകുന്നതിനു മുമ്പേ ആദ്യത്തെ ഭർത്താവ് ഉപേക്ഷിച്ചു പോയി”,
കല്യാണിയമ്മ എന്തോ വലിയ കാര്യം പറയുന്ന ഭാവത്തിലാ….
“നേരാ.. കണാരന്റെ മോനാ ആ ചെറുക്കൻ…അവളു ആള് ഭയങ്കരിയാ. അയാളു മൂഴുക്കുടിയനാണെന്നാ പറയുന്നേ”
“ദേ… ഒന്നു പതുക്കെപ്പറ, അവളു പടിഞ്ഞാറേ വീട്ടിൽ മുറ്റമടിക്കാൻ വന്നിട്ടൊണ്ട്… അവളെങ്ങാനും കേട്ടാപ്പിന്നെ പൂരത്തെറിയായിരിക്കും.. ഏഴു കുളത്തിൽ കുളിച്ചാലും പോകേല’
എന്നിട്ടു സ്വരം താഴ്ത്തി:
“ഞാനൊരു കാര്യം കേട്ടു. അവളും ശരിക്കു കൂടിക്കും… “
എന്റെ തലയ്ക്ക് ഷോക്കേറ്റപോലെ തോന്നി.
അടുത്ത വീട്ടിൽ മുറ്റമടിക്കാൻ വരുന്ന രാജമ്മചേച്ചിയെപ്പറ്റിയാണവർ പറയുന്നത് ! അയലത്തെ വീട്ടിൽ മുറ്റമടിക്കുമ്പോൾ വേലിക്കടുത്തു നിന്നു സംസാരിക്കാറുണ്ട്. എന്നോടു വലിയ കാര്യമാണ്.
ഇങ്ങോട്ടു വരുന്ന വഴിക്കാണ് ചേച്ചിയുടെ വീട്, ഒരു കൂടിൽ, പലപ്പോഴും അതിലേ കടന്നുപോകുമ്പോൾ സംസാരിക്കും. എന്നോട് ചില്ലറയൊക്കെ കടമായി ചോദിക്കും. കൊടുത്തിട്ടുമുണ്ട്. പക്ഷെ അവരുടെ കൂടുംബ രഹസ്യങ്ങൾ എനിക്കറിഞ്ഞുകൂടായിരൂന്നു.
വലിയൊരു കാര്യമാണ് കല്യാണിയമ്മയുടെ പുളിച്ച നാക്കിൽ നിന്ന് കേട്ടത്.