സുഖ ലഹരിയിൽ ആറാടിയപ്പോൾ
“ആ പിള്ളേരൊന്നും അയാൾടെ അല്ലന്നേ..പക്ഷെ എളയ ആ ചെറുക്കൻ, അയാൾടെയാണെന്നാ പറയണേ… ”
പുറത്ത് നിന്നും വരുന്ന ആ അടക്കം പറച്ചിലിൽ ഒരു പന്തികേട് തോന്നാതിരുന്നില്ല..
കിടപ്പുമുറിയിലിരുന്നു പത്രം വായിക്കുകയായിരുന്നു ഞാൻ. പുറത്താരോ സ്ത്രീകൾ സംസാരിക്കുന്നതാണ്. ജനലരികിൽ നിന്നാണവർ സംസാരിക്കുന്നത്. അത് കൊണ്ടാവണം ഇത്ര വ്യക്തമായി എനിക്ക് കേൾക്കാനാവുന്നത്.
അല്ല..ആരെപ്പറ്റിയാണവർ പറയുന്നതു് ?
ജനലിന്റെ പകുതിക്കു കെട്ടിയ നേർത്ത കർട്ടന്നു മുകളിലൂടെ പുറത്തോട്ടു എത്തിനോക്കി.
പുലർവെട്ടം പരക്കുന്നതേയുള്ളൂ… നേരം വെളുത്തില്ല. അതിനു മുമ്പേ തുടങ്ങി, സ്ത്രീകളുടെ പരദൂഷണം; പ്രായമായ തള്ളക്കും വല്ലവരുടെയും കിടപ്പറ രഹസ്യം പാടിനടക്കാൻ ഒരു ഉളുപ്പുമില്ല.
വടക്കേതിലെ കല്യാണിയമ്മയും വേറേ ഒരു പ്രായം ചെന്ന തള്ളയുമാണു സംസാരിക്കുന്നത്.
എന്റെ ഭാര്യവീട്ടിലാണ് ഞാൻ. ഇടയ്ക്ക് ഇങ്ങോട്ടൊന്ന് വരും. ഇവിടെ ഭാര്യയുടെ അച്ഛനും അമ്മയും മാത്രമുള്ളൂ. ഞാനൊരനാഥനായത് കൊണ്ടാവാം അവരെ ജീവനാണ്.
അച്ഛനേയും അമ്മയേയും കാണാൻ പോകാന്നു പറയുമ്പോ ഭാര്യക്ക് ഇല്ലാത്ത അസുഖം മുഴുവനും വരും…
നീ വന്നില്ലെങ്കിൽ വേണ്ട. ഞാൻ പോയേച്ച് വരാം..
അവൾക്കത് സമ്മതമാ…
എന്റെ വീട്ടിലവളുടെ കുഞ്ഞമ്മയുള്ളത് കൊണ്ട് പ്രശ്നവുമില്ല. അവളുടെ വീട്ടിലെത്തിയാ ഒന്ന് രണ്ട് ദിവസം നിൽക്കാതെ മടങ്ങാനുമാവില്ല.. അമ്മയും അച്ചനും വിട്ടില്ല. അവർക്ക് ഞാൻ മരുമോനല്ല, മോനാ.