സു… സു… സുധി. വാത്മീകം
“സോറി..സോറി”
പോകുന്ന പോക്കില്‍ അവന് പറയുന്നുണ്ടായിരുന്നു.
“ഇനി നീ ഈ ഭാഗത്ത് വന്നാല്‍, ഞാനങ്ങു വരും നിൻറെ ചാനലിലേക്ക്. കേട്ടോടാ”
പുറത്ത് ചെന്നു കാറില്‍ കയറിയ അവനോട് ചിമ്പാന്‍സി ഉറക്കെ വിളിച്ചു പറഞ്ഞു. സുരഭി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു. അവൻറെ കാര്‍ മുരണ്ടു നീങ്ങിയപ്പോള്‍ ചിമ്പാന്‍സി അവളുടെ നേരെ തിരിഞ്ഞു.
“കതകടയ്ക്കടി”
അയാള്‍ അമറി. സുരഭി ചെന്നു കതകടച്ചു കൊളുത്തിട്ടു.
“നീയവനെ ഊക്കാന്‍ വിളിച്ചു വരുത്തിയതല്ലേടീ?”
രൂക്ഷമായ ഭാവത്തോടെ അയാള്‍ ചോദിച്ചു. സുരഭി അനിഷ്ടത്തോടെ അയാളെ നോക്കി. പിന്നെ മുഖം വെട്ടിച്ചു.
“ചോദിച്ചത് കേട്ടില്ലേടീ”
ചിമ്പാന്‍സിയുടെ സ്വരം ഉയര്‍ന്നു.
“ആണെങ്കില്‍ അങ്കിളിനെന്താ?”
കൂസലില്ലാതെയായിരുന്നു അവളുടെ ചോദ്യം.
“അടിച്ചു ചന്തി പൊട്ടിക്കും ഞാന്‍. നിൻറെ തള്ളയെ എനിക്കൊന്നു കാണണം. നിൻറെ കുത്തിക്കഴപ്പ് കുറെ കൂടുന്നുണ്ട്”
“അങ്കിള്‍ വന്നത് എന്നെ കണക്ക് പഠിപ്പിക്കാന്‍ ഒന്നുമല്ലല്ലോ? പിന്നെന്തിനാ വല്യ
ഡയലോഗ് അടിക്കുന്നത്”
“ഭ ചൂലേ? അഹങ്കാരം പറയുന്നോടി”
അയാള്‍ കൈനീട്ടി അവളെ അടിക്കാന്‍ അടുത്തു.
ഇടപെട് ദാസാ! ഇടപെട്. എൻറെ അന്തരംഗം എന്നെ മാന്തി.
“തൊടരുതവളെ”
കര്‍ട്ടൻറെ മറവില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ ഉറക്കെപ്പറഞ്ഞു. ചിമ്പാന്‍സി
ഞെട്ടിത്തിരിഞ്ഞ് നോക്കി. മൊബൈലുമായി ഞാന്‍ അകലം പാലിച്ച് കരുതലോടെ നിന്നു. അയാളുടെ കൈയില്‍ കിട്ടിയാല്‍ പിന്നെ ഞാനില്ല.