ഞാൻ പെട്ടെന്ന് ഡ്രസ്സ് മാറി പാർക്കിങ്ങിൽ പോയി അവനെ ഫോൺ ചെയ്തു. ഇപ്പൊ വരാം എന്ന് മറുപടിയും കിട്ടി.
ഞാൻ ഒരു സിഗരറ്റ് വലിച്ചോണ്ട് അവിടെ നിന്നു .
അവൻ പുറകിൽ നിന്നും എന്നെ വിളിച്ചപ്പോഴാണ് അവന്റെ സാന്നിദ്ധ്യം ഞാനറിഞ്ഞത്.
ഞങ്ങൾ പോകുന്ന വഴി അവൻ പറഞ്ഞു..
അതെ.. ഈ ..പുകവലി അത്ര നല്ലതല്ലാട്ടോ. എനിക്ക് ഇഷ്ടമല്ലത്..
അത് പറഞ്ഞപ്പോൾ അവന്റെ വാക്കുകളിൽ എന്റെ മേൽ അവൻ എന്തോ അധികാരമുള്ള പോലെ എനിക്ക് ഫീൽ ചെയ്തു.
ആദ്യം ഞങ്ങൾ ഒരു തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ചു. അതിന്റെ ടേസ്റ്റ് അവനും ഇഷ്ടായി.
പിന്നെ നേരെ മാളിലേക്ക് പോയി.
ലേഡീസ് സെക്ഷനിൽ നിന്നും അവനു വേണ്ട സാധനങ്ങളൊക്കെ വാങ്ങി. അവന് ഞാനൊരു കേരളസാരിയും വാങ്ങിക്കൊടുത്തു.
അടുത്ത ദിവസം രാവിലെ ഓഫീസിലേക്ക് പോവാൻ ഇറങ്ങിയ ഞാൻ ശരിക്കും ഞെട്ടി.
കണ്മുന്നിൽ അഭി നിൽക്കുന്നു. അതും ഒരു പെർഫെക്റ്റ് പെണ്ണായിട്ട്..
നല്ല ടൈയ്റ്റ് ജീൻസും ഒരു നല്ല ഫ്രോക്കുമിട്ട്. അവന്റെ വാക്കുകളായിരുന്നു എന്നെ സ്ഥലകാല ബോധത്തിലേക്ക് കൊണ്ടുവന്നത്.
എന്താ മാഷെ.. ഇങ്ങനെ അന്തംവിട്ടു നിൽക്കാൻ. .
അദീ.. നിന്നെ കണ്ടപ്പോ പെണ്ണാണെന്ന് തോന്നിപോയി..
വാ മാഷെ .. നമുക്ക് പോകാം..
ഓഫീസിൽ എത്തുന്നത് വരെ ഞാൻ ഒരു മായാലോകത്തായിരുന്നു.