നിമിഷനേരത്തെ സൈലൻസ് മുറിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അഭീ.. എന്തെങ്കിലും ഒന്ന് പറ.. ഞാൻ എന്റെ ആഗ്രഹം പറഞ്ഞുവെന്നെയുള്ളു. . തന്റെ കാര്യം ഞാൻ ചിന്തിച്ചില്ല.. ഇഷ്ടായില്ലെങ്കിൽ എന്നോട് ക്ഷമിക്കു.. ഞാൻ പോവുകയാ.. ബൈ അഭീ..
അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
പെട്ടന്ന് അവൻ ഓടി വന്നു എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു , എന്നിട് പറഞ്ഞു:
ചേട്ടനെ എനിക്കും ഇഷ്ടാ പക്ഷെ ഇപ്പൊ ഇത് പറഞ്ഞപ്പോ എന്റെ തൊണ്ട വരണ്ടുപോയി..വാക്കുകൾ വന്നില്ല.. എന്നോട് ക്ഷമിക്കു ചേട്ടാ .. ചേട്ടന്റെ ഭാര്യയായി ജീവിക്കുന്നതിലും വലിയ ഭാഗ്യം എനിക്ക് വേറെ ഇല്ല ..
ദൈവം തന്നതാ ചേട്ടനെ എനിക്ക്. . ഞാൻ വിടില്ല എങ്ങോട്ടും..
വാ നമുക്ക് കല്യാണം കഴിക്കാം.
ഇത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ചിരി വന്നു..
ഞാൻ അവനോട് പറഞ്ഞു
വാ.. നീ ഒരു മെഴുകുതിരി കത്തിക്ക്.. അഗ്നിയെ സാക്ഷിയാക്കി നമുക്കു കല്യാണം കഴിക്കാം..
അവൻ വേഗം മെഴുകുതിരി കത്തിച്ചു.
ഞാൻ അവന്റെ മുറിയിൽ പോയി കുറച്ച് കുങ്കുമം കൊണ്ടുവന്നു. എന്നിട്ട് അവന്റ കഴുത്തിൽ താലി കെട്ടി.
അവന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി. അവനെ എന്റെ ഭാര്യയാക്കി.
അവൻ എന്റെ കാലു തൊട്ടു വണങ്ങി .ഞാൻ അവന്റെ നെറ്റിയിൽ ചുംബിച്ചു. അവൻ വീണ്ടും എന്നെ നോക്കി അടുത്തതിന് വേണ്ടി .