ഒരു ടൈറ്റ് ഷോർട്സും ലൂസ് ടി ഷർട്ടുമായിരുന്നു അവന്റെ വേഷം.
കണ്ടാൽ ഒരു പെണ്ണിനെപ്പോലെ തന്നെ.
ഞാൻ അവനോട് പറഞ്ഞു
Mr abhinav kuruvila.. you looks wonderful now
അത് പറഞ്ഞതും അവൻ എന്നെ ആതന്നെ നോക്കി നിന്നു.. വിശ്വാസമാവാത്ത പോലെ !!
അവനെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
ഡോ..ഞാൻ തമാശ പറഞ്ഞതല്ല.. കാര്യമായിട്ടാ.. ഇപ്പൊ ഒരു പെണ്ണിനെപ്പോലെയുണ്ട്.
എനിക്കും പെണ്ണായി ജീവിക്കാനാണ് ഇഷ്ടം..
ചേട്ടാ.. ഞാൻ വീട്ടിൽ വന്നാൽ പ്പിന്നെ പെണ്ണായി മാറും.. പെണ്ണുങ്ങളുടെ വസ്ത്രങ്ങൾ ധരിക്കും.. hormone treatment ഉം ചെയ്യുന്നുണ്ട്.
ഓഫീസിൽ വരുമ്പോൾ മാത്രമാണ് നോർമൽ വസ്ത്രങ്ങൾ ഇടുന്നത്.
ഓഫീസിൽ വരുമ്പോഴും സ്ത്രീയെ പോലെ പോയാൽ എന്താ പ്രശ്നം ? നാളെ മുതൽ അങ്ങിനെ വന്നാൽ മതി !!
എനിക്കും ആഗ്രഹമുണ്ട് ചേട്ടാ.. പക്ഷെ മറ്റുള്ളവരുടെ കളിയാക്കൽ സഹിക്കാൻ പറ്റില്ല..
നമ്മടെ ഓഫീസിൽ ഇനി മാറ്റങ്ങൾ ഉണ്ടാവും അത് അഭിയിലൂടെ ആയാൽ എന്താ പ്രശ്നം ?
അഭി നാളെ ഒരു സ്ത്രീയായി ഓഫീസിലേക്ക് വന്നാൽ മതി.
ചേട്ടാ എന്റെ കയ്യിൽ പുറത്തു പോകുമ്പോൾ ഇടാൻ പറ്റിയതൊന്നും ഇല്ല ..
Ok then do one thing ഇന്നത്തെ ഭക്ഷണം നമുക്ക് പുറത്ത്ന്ന് കഴിക്കാം.
എന്നിട് തനിക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങിയിട്ട് വരാം. വേഗം റെഡി ആയിക്കോ..
ഞാൻ ഇപ്പോ വരാം..
എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് പോയി. കാരണം, അവന്റ ഒഴിവ് കഴിവ് എനിക്ക് കേൾക്കണ്ടായിരുന്നു..