ഞങ്ങൾ അതും കുടിച്ചോണ്ട് സംസാരം തുടർന്നു.
അഭി.. വീടൊക്കെ നന്നായി maintain ചെയ്യുന്ന ആളാണല്ലോ… ഇതിന് എത്രയാ വാടക ?
ഇത് അച്ഛൻ എനിക്ക് തന്നതാണ്
ഓഹോ.. അപ്പോ own apartment ആണല്ലേ.. good.. അപ്പൊ ആളൊരു big shot ആണല്ലേ..
എന്ത് big shot !! ചേട്ടാ.. അവർക്ക് ഞാൻ അവിടെ നില്കുന്നത് ഇഷ്ടമല്ല.. ഞാൻ ഇങ്ങനെ ആയത് കൊണ്ട് അവർക്ക് കുറച്ചിലാണ് പോലും. അതോണ്ട് എന്നെ
മാന്യമായി ഒഴിവാക്കി..
അവനൊരു apartment സ്വന്തമായി കൊടുത്തു.. എന്നവർക്ക് പറയാല്ലോ..
അത് പറയുമ്പോൾ അവന്റെ സ്വരം ഇടറി..
ഹേയ്.. leave it abhi…
നമ്മുടെ സൊസൈറ്റി അങ്ങിനെയൊക്കെയാടോ.. എന്തായാലും തെരുവിലേക്കിറക്കി വിട്ടില്ലല്ലോ.. അങ്ങനെ എത്ര സംഭവങ്ങൾ കേൾക്കുന്നു..
ഞാനത് കാര്യമാക്കാറില്ല ചേട്ടാ.. ഒക്കെ ദൈവത്തിന്റെ ഓരോ വികൃതികൾ.. പിന്നെ.. നമ്മുടെ society എത്ര cultured ആണെന്ന് പറഞ്ഞാലും പലപ്പോഴും narrow minded ആണെന്നതാ സത്യം..
hey.. we can stop the matter…shall we go to the kitchen ..
ഞാനൊന്ന് കുളിച്ചോട്ടെ ചേട്ടാ.. എന്നിട്ട് തുടങ്ങാം..
Ohoo .That’s good…that’s our tradition…
അവൻ മുറിയിലോട്ട് പോയി. ഞാൻ അവിടെത്തന്നെ നിന്നു .
ഒരു അരമണിക്കൂർ കഴിഞ്ഞവൻ വന്നു.
അവനെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.