അത് കൊള്ളാം.. സത്യം പറഞ്ഞാൽ ഹോട്ടൽ ഭക്ഷണം കഴിച്ചു എനിക്കും മടുത്തു.. അഭിക്ക് ഓക്കെ ആണേൽ എനിക്കും ബുദ്ധിമുട്ടില്ല..
ചില്ലറ സഹായങ്ങളൊക്കെ ഞാനും ചെയ്ത് തരാം..
ഓക്കെ.. ശരി മൊതലാളി..
എന്നും പറഞ്ഞ് അവൻ ചിരിച്ചു.
അവൻ എന്നോട് കൂടുതൽ അടുക്കുന്നതായി തോന്നി.
ഞങ്ങൾ ഫ്ലാറ്റിൽ എത്തി, കാർ പാർക്ക്ചെയ്ത് രണ്ടുപേരും ലിഫ്റ്റിൽ മുകളിലെത്തി. ഭായ് പറഞ്ഞു ഫ്‌ലാറ്റിൽ കയറി ഞാൻ വേഗം കുളിച്ചു ഡ്രസ്സ് മാറി നല്ല പെർഫ്യൂം ഓക്കെ അടിച്ചു സുന്ദരനായി അവന്റെ ഫ്ളാറ്റിലേക്ക് പോയി.
ബെൽ അടിച്ചു , അവൻ വന്നു വാതിൽ തുറന്നു.
എന്നെ കൗതുകത്തോടെ നോക്കിയിട്ട് അവൻ: ങാ.. സുന്ദരനായിട്ടുണ്ടല്ലോ..
ഞാൻ പണ്ടേ സുന്ദരനാണ്..
ങാ.. പിന്നെ എന്തായി food ന്റെ കാര്യം..
നമുക്ക് food ഉണ്ടാക്കണ്ടേ. .
ഞാൻ ഉണ്ടാക്കിക്കോളാം ചേട്ടാ..
ചേട്ടനിരിക്ക്..
നോ.. നോ.. ഞാനും ഹെൽപ്പ് ചെയ്യാമെന്ന് മുന്നേ പറഞ്ഞതാ.. ദേ..ഞാൻ എന്തായാലും വന്നല്ലോ
okey.. എങ്കിലായ്ക്കോട്ടെ .. ആദ്യം.. ഒരു ചായ കുടിക്കാ… അത് ഞാൻ റെഡിയാക്കായിട്ടുണ്ട്..
അഭിക്കൊപ്പം ഞാനും കിച്ചനിലേക്ക് നടന്നു.
ചായയുമായി ഞാൻ ഫ്ലാറ്റ് മുഴുവനൊന്ന് നോക്കിക്കാണാൻ തുടങ്ങി.
എല്ലാ ഭാഗവും കൊള്ളാം.. വീടെല്ലാം വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.. എല്ലാത്തിനും ഒരടുക്കും ചിട്ടയുമുണ്ട്.. ഞാൻ ബാൽക്കണിയിൽ പോയി നോക്കി.. നല്ല മനോഹരമായ വ്യൂ..അപ്പോഴേക്കും അഭിയും ചായയുമായി വന്നു.