സ്വതവേ അഞ്ചുമണിക്ക് ഓഫീസിൽ നിന്നും ഇറങ്ങുന്ന ഞാൻ അന്ന് അഞ്ചേ മുക്കാൽ ആയി ഇറങ്ങാൻ.
നേരെ വണ്ടി എടുക്കാൻ വന്നപ്പോൾ അഭി അവിടെ നിൽക്കുന്നു.
എന്താ ഭായ്.. താൻ പോയില്ലേ ?
സർ.. ഒരുമിച്ച് പോകാമെന്ന് പറഞ്ഞിരുന്നു..
സോറി ഭായ്., ഞാനത് മറന്നുപോയി..
വാ കേറ്..
ഞങ്ങൾ രണ്ടുപേരും യാത്ര തുടർന്നു.
അഭി പറഞ്ഞു: ഒരുപാട് നന്ദിയുണ്ട് സർ.. ഇന്ന് ഡിപ്പാർട്മെന്റിൽ വന്നു സംസാരിച്ചതിന് ശേഷം, ഇത്രയും നാൾ എന്നെ കളിയാക്കിയിരുന്നവർ എല്ലാവരും വന്നു മാപ്പു പറഞ്ഞു.
ഇനി എങ്ങിനെ ഓഫീസിൽ വന്നാലും ഫുൾ സപ്പോർട്ടും ഉണ്ടാവുമെന്നും പറഞ്ഞു.. സാറിനോട് എങ്ങിനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല.. സാറിന്റെ വാക്കുകൾ ഇന്നെന്റെ ജീവിതം മാറ്റിമറിച്ചു.. ഒരുപാട് നന്ദിയുണ്ട് സർ..
ഇത്രയും പറഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അഭീ.. നമ്മൾ മാത്രം ഉള്ളപ്പോൾ താനെന്നെ സർ എന്ന് വിളിക്കരുത്.. തനിക്കെന്റെ പേര് വിളിക്കാം..
thanks.. എങ്കിൽ ഞാൻ ചേട്ടാ എന്ന് വിളിച്ചോട്ടെ?
ഓ.. അതിനെന്താ.. തൻ എന്ത് വേണമെങ്കിലും വിളിച്ചോ.. സർ എന്നൊഴികെ..
അഭീ..നമുക്ക് തട്ടുകടയിൽ കയറി ഫുഡ്
കഴിച്ചിട്ട് പോയാലോ.. പിന്നെ അതിനായി വീട്ടിൽനിന്നും ഇറങ്ങേണ്ടല്ലോ !!
അത് വേണോ.. ചേട്ടന് ഞാൻ ഭക്ഷണം തന്നാൽ മതിയോ ? ഒരാൾക്കുകൂടി ഫുഡ് ഉണ്ടാക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല..