ഞാൻ എല്ലാരോടും ഒരു ഹായ് പറഞ്ഞു തിരിഞ്ഞപ്പോൾ മുന്നിൽ അഭി നില്കുന്നു.
താൻ ഈ ഡിപ്പാർമെന്റൽ ആണോ
അതേ സാർ. .
ജി എം ചോദിച്ചു: നിങ്ങൾ തമ്മിൽ അറിയാമോ..
ഞങ്ങൾ അയൽവാസികളാണ് സാർ.. രാവിലെ ഒരുമിച്ചാണ് വന്നത്..
അപ്പൊ ഞങ്ങടെ കൂടെ ഉണ്ടായിരുന്ന ഒരു എച് ആർ സ്റ്റാഫ് പറഞ്ഞു:
സാർ അവൻ ഒരു ഒൻപതാണ്..
അത് കേട്ട് മറ്റുള്ളവരിൽ കുറച്ചുപേർ ചിരിച്ചു.
അഭിയുടെ മുഖം വാടി.
അതു കേട്ടതും എന്റെ കൺട്രോൾ പോയി.. ഞാൻ ജി എം നോട് പറഞ്ഞു..
സാർ.. ക്ഷമിക്ക്ണം.. ഇതുപോലുള്ള ഊളകൾ ഇനിയും ഉണ്ടോ ഇവിടെ ?
എല്ലാരും ഞെട്ടി !!
പിന്നെ ആ ഡിപ്പാർട്മെന്റിലെ എല്ലാവരോടുമായി ചോദിച്ചു:
ഇവിടെ എത്രപേർ സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കുന്നു.. പിന്നെ എന്തുകൊണ്ട് അഭിനവിനു ആയിക്കൂടാ..ഇതു 2023ആണ്.
നമ്മൾ മറ്റുള്ളവരെ ബഹുമാനിക്കുന്നത് പോലെ ഇവരെയും കാണാൻ പഠിക്കണം. അല്ലാതെ കളിയാക്കുകയല്ല വേണ്ടത്.. സംസ്കാരം.. അത് ഹൃദയത്തിൽ നിന്നും ഉണ്ടാവണം..ഒരുപാട് കാലമായി നിങ്ങൾ ഇയാളെ പരിഹസിക്കുന്നു !! എന്തുകൊണ്ട് നിങ്ങൾക്കിയാളെ നിങ്ങളെപ്പോലെ കണ്ടുകൂടാ ?
എന്നെ എന്റെ അമ്മ പഠിപ്പിച്ചത് മറ്റുള്ളവരെ ബഹുമാനിക്കാനാണ്.. shame on you guys..
അത്രയം പറഞ്ഞു കഴിഞ്ഞ് ഞാൻ തിരിച്ചു നടന്നു.
ഉടനെ ജി എം അഭിയോട് പറഞ്ഞു:
Mr അഭിനവ്.. അവർക്ക് വേണ്ടി ഞാൻ തന്നോട് ക്ഷമ ചോദിക്കുന്നു..