ഇൻഫോ പാർക്കിൽ..
അവിടാണോ ജോലി?
അതേ..
ഏതാ കമ്പനി ..
cat eye..
എടോ.. ഞാൻ സന്ദീപ്.. ഇൻഫോ പാർക്കിൽ താൻ ജോലി ചെയ്യുന്ന കമ്പനിയിൽ സെക്യൂരിറ്റി മാനേജരാണ്.
അവൻ ആശ്ചര്യത്തോടെ എന്നെ നോക്കി.
തന്നെ എനിക്കറിയാം.. അഭിനവ് കുരുവിള..അതെ..താൻ ക്ഷമിക്കണം ! രാവിലെ തന്നെ തെറി വിളിച്ചതിന്…
എടോ..ഞാൻ തന്നോട് അടുക്കാൻ വേണ്ടി ഒരുപാട് ശ്രമിച്ചു.. താൻ എന്നെ ഒഴിവാക്കുകയായിരുന്നു.. ഇന്ന് രാവിലെ അതൂടെ ആയപ്പോ എന്റെ കൺട്രോൾ പോയി..സോറി..
സാരമില്ല.. ഞാൻ ഇത് ഒരുപാട് കാലമായി അനുഭവിക്കുന്നതാ..സോറി അഭി.. ഇനി മേലാൽ ഇതു ആവർത്തിക്കില്ല.. എന്തായാലും പരിചയപെട്ടല്ലോ.. സന്തോഷം !! വൈകിട്ടു ഒരുമിച്ചു പോവാം.. എന്താ ഒക്കെ ആണോ ..
നോക്കാം..
എന്നാ ഞാൻ വിളിച്ചോളാം..
ഭായ്.. അപ്പൊ ഈവനിംഗ് കാണാം.
ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞു.
അന്ന് ഓഫീസിൽ കുറച്ചധികം തിരക്കുണ്ടായിരുന്നു. പുതുതായി ചാർജ് എടുത്തതിന്റെ തിരക്ക്.
ജി എം വന്നു പറഞ്ഞു..
വാ നമുക്ക് സ്റ്റാഫിനെ എല്ലാം പരിചയപ്പെടാം..
അങ്ങനെ ഓരോരോ ഡിപ്പാർട്ട്‌മെന്റിലും കയറി ഇറങ്ങി എല്ലാവരേയും പരിചയപെട്ടു.
അവസാനം അഭിയുടെ ഡിപ്പാർട്മെന്റൽ എത്തി.
ജി എം എല്ലാവരോടും പറഞ്ഞു..
dear guys here is our new security manager sandeep.