അഭിയുടെ അപ്പാർട്ട് മെന്റിലെത്തി ബെൽ അടിച്ചു.
അവൻ വാതിൽ തുറന്നു തലകാണിച്ചു. ഞാൻ കയ്യിൽ ഉണ്ടായിരുന്ന മുല്ലപ്പു അവനു കൊടുത്തിട്ട് പറഞ്ഞു
ഞാൻ ഒന്ന് കുളിച്ചിട്ട് വരും..
പെട്ടെന്ന് കുളിയൊക്കെ കഴിച്ചു ഒരു മുണ്ടും ഷർട്ടും ധരിച്ചു അഭീടെ വീട്ടിലേക്ക് വന്നു.
ഞാൻ വാതിൽ തുറന്നു അകത്തു കയറി അഭിയെ വിളിച്ചു.
അവൻ വന്നു.
അവനെ കണ്ടപ്പോൾ തന്നെ ഞാൻ പകച്ചുപോയി !!
ഒരു തനി മലയാളി മങ്ക …
ആ കാഴ്യ കണ്ടാൽ പറയാൻ പറ്റില്ല അതൊരു പുരുഷനാണെന്ന് .. അത്രയ്ക്കും ഐശ്വര്യം ഉണ്ട് എന്റെ അഭിക്ക്..
ആ ചുവന്ന ബ്ലൗസിലും കസവു സാരിയിലും അവൻ കൂടുതൽ സുന്ദരി ആയി .
കയ്യിലെ സ്വർണ വളകളും കഴുത്തിലെ മാലയും കമ്മലും അതിന് ശോഭ കൂട്ടി.
എന്താ മാഷെ കൊള്ളാമോ?
അദീ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്.
ഇത് എങ്ങിനെ ഉൾക്കൊള്ളണമെന്നത് അഭിക്ക് തീരുമാനിക്കാം.പക്ഷെ എനിക്കിത് ചോദിച്ചേ പറ്റു. .
ചോദിക്ക് മാഷെ . . എന്തിനാ ഇങ്ങനെ വെപ്രാളം.
അഭീ. . ഞാൻ തന്നെ വിവാഹം കഴിക്കട്ടെ.. ഇനി അങ്ങോട്ട് നമുക്ക് ഒരുമിച്ച് ജീവിക്കാം.. ദേ ഞാൻ താലിയും മോതിരവും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്.
ഇത് കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി. അവന്റ കണ്ണിൽ കണ്ണുനീർ ഉണ്ടായിരുന്നു.
വളരെ എളുപ്പം കഴിയും എന്ന് പ്രതീക്ഷിച്ച സംഗതി കൈവിട്ടു പോവുമോ എന്ന ഭയം എനിക്കും.