ഉച്ച ആയപ്പോൾ ജി എം പറഞ്ഞു..
നമുക്ക് ബാംഗ്ലൂർ വരെ പോണം urgent Matter ആണ്.. രണ്ടുമണിക്കാണ് ഫ്ലൈറ്റ്..
ഞാൻ prepared അല്ലല്ലോ.. dress ഒക്കെ എടുത്ത് വരണ്ടേ..
അതിനൊന്നും time ഇല്ല.. within one hour നമുക്കിറങ്ങണം.. ഡ്രസ്സ് ഒക്കെ നമുക്ക് അവിടെ എത്തിയിട്ട് വാങ്ങാം..
ഞാൻ okey പറഞ്ഞു.
അപ്പോഴാണ് വണ്ടീടെ കാര്യം ഓർത്തത്. വേഗം അഭിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വണ്ടി അവനോട് ഉപയോഗിക്കാൻ പറഞ്ഞു. വീടിന്റെ താക്കോലും കൊടുത്തു.
ശനിയാഴ്ച വൈകുന്നേരം വരാം എന്ന് പറഞ്ഞു.
ബാംഗ്ളൂരിൽ രണ്ടുദിവസം ഫുൾ തിരക്കായിരുന്നു.
ശനിയാഴ്ച വൈകിട്ട് കൊച്ചിയിൽ തിരിച്ചെത്തി.
അഭിയെ വിളിച്ചു പറഞ്ഞു
അദീ തനിക്ക് ആ കേരളസാരിയുടുത്ത് നിൽക്കാമോ എന്ന് ..
അയ്യോ ചേട്ടൻ എത്തിയോ. . എപ്പോഴാ വരിക.. ഞാൻ വേഗം ഭക്ഷണം ഉണ്ടാക്കാം..
അഭി , താൻ ഞാൻ ചോദിച്ചത് ഉത്തരം തന്നില്ല.
അത് വേണോ മാഷെ. .
എന്റെ ഒരാഗ്രഹം പറഞ്ഞെന്നയുള്ളു. പറ്റില്ലെങ്കിൽ വേണ്ട.. ഞാൻ ഒരു ഏഴുമണി ആവുമ്പോഴേക്കും വരാം.
ചേട്ടൻ ഒരാഗ്രഹം പറഞ്ഞതല്ലേ. . ഞാൻ ഒരുങ്ങി നിൽകാം.. bye take care.. അവൻ ഫോൺ വച്ചു
ഞാൻ നേരെ കല്യാണിൽ പോയി രണ്ടു പവന്റെ മാലയും ഒരു ചെറിയ ലോക്കറ്റും ഒരു മോതിരവും വാങ്ങി.
വരുന്ന വഴിക്ക് കുറച്ച് മുല്ലപ്പൂവും വാങ്ങി വീട്ടിലേക്ക് വന്നു.