രതിയും പ്രണയവും ഞങ്ങളും
ഞാൻ അവളെ പിടിച്ചടുത്തിരുത്തി. അവൾ എന്റെ നേരെ ആ പാൽ ഗ്ലാസ് നീട്ടി. ഞാൻ പകുതി കുടിച്ചശേഷം സിനിമയിൽ കാണുംപോലെ ബാക്കി അവൾക്കും കൊടുത്തു, അവൾ അത് കുടിച്ചശേഷം ഗ്ലാസ് മേശയിൽ വച്ചു.
മോളെ ഏന്തൊക്കെയാ ഇപ്പോ സംഭവിക്കുന്നന്നേ? ഇത് യാഥാർത്ഥ്യമാണോ അതോ സ്വപ്നമാണോ ? എനിക്കൊന്നും മനസ്സിലാകുന്നില്ല.
ഇത് സത്യമാണ്, ഞാൻ നാളുകളായി ആഗ്രഹിച്ച ദിവസം.
അപ്പൊ ഇത്രയും ദിവസം നീ എന്നെ അങ്ങനെ നടത്തിച്ചതോ?
അതോ ആ ടൈമിൽ നമ്മൾ അങ്ങനെ മുന്നോട്ടു പോയാൽ എല്ലാം നടന്നേനെ, എനിക്ക് സേഫ് പീരീഡ് അല്ലാരുന്നു.. അതാ ഞാൻ സ്വയം മാറിനിന്നത്.
അവൾ മേശ തുറന്നു ഒരു പൊതി എടുത്തു, അവൾ അത് എന്റെ നേരെ നീട്ടി. ഞാൻ അതുവാങ്ങി തുറന്നപ്പോൾ ഒരു താലിമാലയാണ് അതിലുള്ളത്. ഞാൻ അവളെ ഒന്ന് നോക്കി.
എനിക്ക് എല്ലാ അർത്ഥത്തിലും നിന്റെ യാകണം, എന്റെ ഫ്രണ്ട് സമയമൊക്കെ നോക്കി, അതാണ് ഞാൻ നിന്നെ പെട്ടെന്ന് മുറിയിൽ കയറ്റിയത്. നൈറ്റ് ആണെങ്കിലും സാരമില്ല എന്നാ പറഞ്ഞത്. അതുകൊണ്ട് നീ ഇത് എന്റെ കഴുത്തിൽ കെട്ട്.
മോളെ.. ഇങ്ങനെ ഇപ്പോൾ, അത് വേണോ?
നിനക്ക് എന്നെ കല്യാണം കഴിക്കാൻ താല്പര്യമില്ലേ?
അങ്ങനെയല്ല, നീ അല്ലാതെ എന്റെ ജീവിതത്തിൽ ആരും ഉണ്ടാകില്ല. അത് തീർച്ചയാണ്.
എന്നാ വാചകമടിക്കാതെ നീ ഇത് എന്റെ കഴുത്തിൽ കെട്ടിക്കേ, നമുക്ക് പിന്നെ നാടറിഞ്ഞുകെട്ടാം.