രമയ്ക്ക് വേണ്ടത് അവൾ തേടി
നീ അത് നിന്റെ കെട്ടിയോനോട് പറയണം. അയാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിനൊക്കെ ഇപ്പോ ചികിത്സയുണ്ട്.. മരുന്ന് കഴിച്ചാൽ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളേ കാണൂ..
ചന്ദ്രിക പറഞ്ഞു.
ചന്ദ്രികയുടെ വീട്ടിലേക്ക് രമയുടെ വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് പോലും നടക്കാനില്ല..
എന്നാൽ രമയുടെ അമ്മായി അമ്മയുടെ സ്വഭാവഗുണം കൊണ്ട് അവൾ, രമയെ ഇങ്ങോട്ട് വന്ന് കാണാറില്ല.
രമ ചന്ദ്രികയെ കാണാൻ പോകുന്നത് അമ്മായി അമ്മക്ക് ഇഷ്ടമല്ലെങ്കിലും ആ ഒരു കാര്യത്തിൽ മാത്രം അവൾ ഭർത്താവിന്റെ അമ്മയെ ധിക്കരിക്കും.. അതവൾ ഭർത്താവിനോടും പറഞ്ഞിട്ടുണ്ട്.
ചന്ദ്രിയും ഞാനും ഒന്നാം ക്ലാസുമുതൽ ഒന്നായുള്ളവരാ .. അവളെ കാണാൻ ഞാൻ പോകും.. എതിർക്കരുത്.
ഭാര്യയുടെ എന്തെങ്കിലും ഒരാവശ്യം അയാൾ സമ്മതിച്ച് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഇത് മാത്രമാണ്.
എല്ലാം പറഞ്ഞപ്പോൾ ചന്ദ്രിക രമയോട് പറഞ്ഞു
“നീ പേടിക്കണ്ട രമേ.. എല്ലാം ശെരിയാകും”
ചന്ദ്രിക, താൻ സമാധാനമായിരുന്നോട്ടെ എന്ന് കരുതി പറഞ്ഞതാണെന്ന് രമക്ക് മനസ്സിലായി..
“ ചന്ദ്രികേ ഒന്നും ശരിയാവില്ല “
“നീ ടെന്‍ഷന്‍ ആവാതെ രമേ “
അവളുടെ കുഞ്ഞ് കരഞ്ഞപ്പോൾ ചന്ദ്രിക ഫോണ്‍ വെച്ചു.
അങ്ങനെ കിടന്ന് രമ കുറച്ച് നേരം മയങ്ങിപ്പോയി … വൈകുന്നേരം ഹരിദാസ് വന്നപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ രമ കിടക്കുകയായിരുന്നു …