രമയ്ക്ക് വേണ്ടത് അവൾ തേടി
അമ്മയോട് രമ മനസ്സിൽ പറഞ്ഞു.
ഇപ്പോൾ, വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞിരുന്നു.
അമ്മായി അമ്മയുടെ കുത്തുവാക്കുകൾ.. ബന്ധുകളുടെ ആക്ഷേപങ്ങൾ..
“ അവളും മച്ചിയാ” എന്ന് ഒളിഞ്ഞും തെളിഞ്ഞും അമ്മായി അമ്മയുടെ
പരദൂഷണം.
ഇതൊക്കെ കൂടിക്കൂടി വരുന്നതിനാലാണ് രമ സർക്കാർ ആശുപതിയിലെ ഗൈനക്കോളജിസ്റ്റിനെ കണ്ടത്. ഡോക്ടർ റീത്ത.. ആ ജില്ലയിലെ ഏറ്റവും പ്രഗൽഭയായ ഗൈനിക്കാണ്.
ഹരിദാസിന്റെ വീട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഈയിടെ റിട്ടേർഡായി.. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. അവരാണ് ആ വീട്ടിന്റെ “ അധികാരി”
ഹരിദാസിന്റെ അനിയത്തി കല്യാണം കഴിഞ്ഞു ഭർതൃവീട്ടിലാ രണ്ട് കുട്ടികളുണ്ട്. ഭർത്താവ് ഗൾഫിൽ…
രമ, അവളുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഹോസ്പിറ്റലിൽ പോയത്.
അങ്ങനെ ഒരു പോക്കിനെക്കുറിച്ച് രമക്കല്ലാതെ അറിയാവുന്നത് അവളുടെ ഉറ്റ കൂട്ടുകാരി ചന്ദ്രികയ്ക്കാണ്.
ചന്ദ്രികയും രമയും ഒന്നിച്ച് പഠിച്ചതാണ്. രമയ്ക്ക് മുന്നേ ഹരിദാസിന്റെ അയൽ വീട്ടിൽ മരുമകളായി അവളെത്തി. വർഷങ്ങൾക്ക് ശേഷം രമയും.
രമയ്ക്ക് തന്റെ മനസ്സ് തുറക്കാൻ ആകെയുള്ളത് ചന്ദ്രികയാണ്.
അവളുടെ ഉപദേശം കൊണ്ടാണ് രമ ഡോക്ടറെ കണ്ടത് തന്നെ.
തനിക്ക് അമ്മയാവാനുള്ള കഴിവുണ്ടെന്ന് അറിഞ്ഞപ്പോഴാണ് അത് വരെ അവളും ഹരിദാസും കൂടിയുള്ള ലൈംഗീക ജീവിതത്തെ അവളൊന്ന് മറിച്ച് നോക്കിയത്.