രമയ്ക്ക് വേണ്ടത് അവൾ തേടി
അവൾ – ആശുപത്രിയിൽ റിസൽറ്റും കാത്തുനിൽക്കുമ്പോൾ അവളുടെ നെഞ്ച് പിടക്കുകയായിരുന്നു..
റിസൽറ്റ് നെഗറ്റീവായാൽ.. എന്നാൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.. അത്രത്തോളം താൻ സഹിച്ചു കഴിഞ്ഞു.. സകല ദൈവങ്ങളേയും വിളിച്ച് പ്രാർഷിക്കുകയാണ് രമ.
രമാ ഹരിദാസ്..
നേഴ്സിന്റെ വിളി..
ഡോക്ടർ റൂമിൽ വന്നിട്ടുണ്ട്..
ചെന്നോളൂ.
രമയുടെ നെഞ്ചിടിപ്പ് കൂടി..
വീണ്ടും ദൈവങ്ങളെ ശരണം പ്രാപിച്ചാണ് ഡോക്ടറുടെ റൂമിലേക്ക് ചെന്നത്.
ഡോക്ടർ റിസൾട്ട് വായിച്ച് നോക്കുകയാണ്.
വീണ്ടും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ..
ഡോക്ടർ പറഞ്ഞു:
“രമേ..നിങ്ങൾ എല്ലാം കൊണ്ടും ഓക്കേയാണ്.. പേടിക്കേണ്ട കാര്യമൊന്നുമില്ല”
അത് കേട്ടപ്പോൾ തന്നെ രമയുടെ ഉള്ളിൽനിന്നും വലിയ ഒരു ഭാരം ഇറക്കിവെച്ചപോലെ ആയി..
“അപ്പൊ എനിക്ക് കുട്ടികൾ ഉണ്ടാകും അല്ലേ ഡോക്ടർ?”
“അങ്ങനെ പറയാൻ പറ്റില്ല.. നിങ്ങളുടെ ഭർത്താവ് കൂടി ഓക്കേ ആണോന്നു നോകണ്ടേ? അപ്പൊ അടുത്ത തവണ അദ്ധേഹത്തെ കൂട്ടി വരൂ.. നമുക്ക് നോകാം.. !!
ശെരി എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി..
ഇന്നു വന്നത് തന്നെ വീട്ടിൽ അറിയാതെയാണ്.. ഇനി എങ്ങനെ ചേട്ടനെ കൂട്ടി വരും? താൻ ഡോക്ടറെ കാണാൻ വന്നതറിഞ്ഞാൽ ത്തന്നെ എന്നെ കൊല്ലും..
തനിക്ക് കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നി.. പക്ഷെ പെണ്ണ്
ഗര്ഭിണി ആയാൽ അത് ആണിന്റെ മിടുക്ക്.. ഗർഭിണി ആയില്ലെങ്കിൽ പെണ്ണിന്റെ കുഴപ്പം.. അതാണല്ലോ നാട്ടുനടപ്പ്.
രമ അതൊക്കെ ചിന്തിച്ചു കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.