പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
അതിലവൻ അത് ഒതുക്കി, ഞാനും ഈ വർത്തമാനം മുന്നോട്ട് കൊണ്ടുപോയില്ല. പിറ്റേന്ന് ഞാൻ പോവാൻ നേരം ക്യാബിനിൽ കാതറിൻ മാത്രമേയുള്ളു. എന്നെ അർഥം വെച്ച് നോക്കുന്നത് ഞാൻ കണ്ടിരുന്നു. ഇറങ്ങുവാണെന്ന് പറഞ്ഞപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ അവരുടെ ടേബിളിനടുത്ത് ചെന്നു, കാതറിൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
ഒന്നര വയസ്സുള്ള ഒരു കൊച്ചിൻ്റെ തള്ളയാ ഞാൻ. എന്നെക്കുറിച്ചു ഇമ്മാതിരി വർത്തമാനം പറഞ്ഞുവെന്നു ഇനി ഞാൻ അറിഞ്ഞാൽ, കൊന്നു കളയുമെടാ നായിൻ്റെ മോനെ നിന്നെ.
അതിനു കാതറീൻ എന്താണ് അറിഞ്ഞതെന്ന് എനിക്കറിയില്ല. ക്രിസ്റ്റിയോട് പറഞ്ഞ കാര്യം ആണെങ്കിൽ അതിലെനിക്ക് നല്ല താല്പര്യവും ഇഷ്ടവുമുണ്ട്. പിന്നെ അതിൽ ഞാൻ നിന്നെക്കുറിച്ച് പറഞ്ഞിട്ടില്ല, എന്നെക്കുറിച്ചും എൻ്റെ ആഗ്രഹത്തിനെക്കുറിച്ചും മാത്രമാണ് പറഞ്ഞത്.
ഞാൻ ഇതുവരെ ആരുടെയും ഒപ്പം അതിനൊന്നും പോയിട്ടുമില്ല. ഏതോ ആരോടോ പറഞ്ഞ ഒരു മെസേജിൻ്റെ പേരിൽ എന്നെ എന്ത് ചെയ്യാൻ പോകുന്നു, ഇത്രയ്ക്ക് സീരിയസ്സായി എന്നെ പേടിപ്പിക്കേണ്ട ഒരു വിഷയം ഇതിലില്ല. മടുത്താൽ ഞാൻ നിർത്തിപ്പോവും, അവധിദിവസം ഇരിക്കാൻ വേറെ ആളെ നോക്കിക്കോ..
ഇതും പറഞ്ഞു ഞാൻ ഇറങ്ങിപ്പോന്നു. ആ പൊലയാടിമോൻ ക്രിസ്റ്റി അവളെ എൻ്റെ മെസേജ് കാണിച്ചുകാണും. ജോലി പോണെങ്കിൽ പോട്ടെ എന്ന ചിന്തയിൽ ഞാൻ വീട്ടിൽ പോയെങ്കിലും മനസ്സിൽ പോലീസ്, ഇടി, ജയിൽ, ഒക്കെ കടന്നുപോയിരുന്നു.