പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
അനുഭൂതി – എനിക്കൊരു പ്രണയമുണ്ടായിരുന്നു, ശുദ്ധപ്രണയം !! അവളെ ഞാൻ ഒരുപാട് മോഹിച്ചു, എഴുത്തിൻ്റെയും സിനിമയുടേയുമൊക്കെ പുറകെപോയ എന്നോട് സ്ഥിരവരുമാനമുള്ളൊരു ജോലി കണ്ടുപിടിക്ക് എന്നവൾ പറയുമായിരുന്നു.
എൻ്റെ ഇഷ്ടം രേഷ്മ accept ചെയ്തിരുന്നില്ല. എന്നാൽ ഞാനവളുടെ ബെസ്റ്റ് ഫ്രണ്ടായിരുന്നു.
എനിക്ക് താല്പര്യമില്ലാത്തൊരു ജോലി അവൾക്ക് വേണ്ടി ഞാൻ കണ്ടെത്തി. ഒരു പരസ്യ കമ്പനിയുടെ കാൾ സെന്ററിൽ. ജോലിക്ക് കയറി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് രേഷ്മയുടെ കല്യാണമുറപ്പിച്ച വാർത്ത കേൾക്കുന്നത്. അവൾക്ക് എട്ട് വർഷമായി ഒരാളോട് അടുപ്പമുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു.
അവൾ എൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചത് കൊണ്ട് അവളെ എനിക്ക് കുറ്റപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് കാമുകിയെപ്പോലെ പെരുമാറാൻ നോക്കിയിരുന്നു. ഞാനും അവളും തമ്മിൽ ഒന്നും നടന്നിട്ടില്ല, ഒരിക്കൽ അവളെൻ്റെ കവിളിൽ ചുംബിച്ചതല്ലാതെ.
അങ്ങനെ, നെഞ്ചുപൊട്ടുന്ന വേദനയുമടക്കി ഞാൻ താല്പര്യമില്ലാത്ത ആ ജോലിക്ക് പോയ്ക്കൊണ്ടിരുന്നു. അവൾ കല്യാണം കഴിച്ചുപോകുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അവൾ കാരണമാണ് ഞാനാ ജോലിയിൽ എത്തിപ്പെട്ടതെന്ന് വേണെങ്കിൽ പറയാം.
ഞാൻ അവളുടെ കല്യാണത്തിന് പോയി. അവളുടെ കഴുത്തിൽ താലി വീഴുന്നതും കണ്ടു.