ഇവരെ തമ്മിൽ അടുപ്പിക്കണമെങ്കിൽ ഞാനാദ്യം ഗേളിയോട് അടുക്കണം. അതിനായി മലയാളം ക്ലാസ്സിൽ ഞാനൊരു ഹീറോ കളിച്ചു.
എന്റെ ചെറിയ ചെറിയ തമാശകൾക്ക് അവൾ ചിരിക്കാൻ തുടങ്ങി.
ഞങ്ങൾ തിക്ക് ഫ്രണ്ട്സായി..
അവളോട് കൂടുതൽ ഇടപഴകാനുളള അവസരം മലയാളം ക്ലാസ്സ് മാത്രമായിരുന്നു.
അവളോട് കൂടുതൽ അടുക്കാനും ജോയെക്കുറിച്ച് നല്ലത് പറയാനും വേണ്ടി അവൾ tuition ന് പോകുന്നിടത്ത് ഞാനും ചേർന്നു. ട്യൂഷൻ ഫീ ജോ വക. അവന്റെ കയ്യിൽ പൂത്ത ക്യാഷ് ഉണ്ടല്ലോ..അത് മാക്സിമം മുതലാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
അവന്റെ ബൈക്കും അവന്റെ ക്യാഷും കൊണ്ട് ഞാൻ ശരിക്കും സുഖിച്ചു.
അവന്റെ പ്രണയം വിജയിക്കാനായി പാവം ഞാൻ ഇഷ്ടമില്ലാതിരുന്നിട്ടും ആ tuitionഉം പോയിത്തുടങ്ങി..?
കോളേജിൽ മിക്കവാറും സമരമായിരിക്കും. സമര ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ tuition ഉണ്ടാകും.
മിക്കവാറും അവൾ കൊണ്ടു വരുന്ന ഫുഡ് ആണ് ഞാൻ കഴിക്കുന്നത്.
വെറുതെ കിട്ടുന്നതൊന്നും കളയരുതെന്നത് എന്റെ പോളിസിയാണ്.
ഞങ്ങൾ തമ്മിൽ നന്നായി അടുത്തു. അവളോട് ജോയുടെ കാര്യം സംസാരിക്കാൻ വേണ്ടി ഫ്രീ ടൈമിലൊക്കെ പ്രണയം വിഷയമാക്കി സംസാരിച്ച് തുടങ്ങും. പ്രണയത്തിന്റെ പവിത്രതയാണ് അവളിലേക്ക് ആദ്യം ഇഞ്ചക്റ്റ് ചെയ്യേണ്ടതെന്ന് അവളുടെ attitudeൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു.
പ്രണയവുമായി connected ആയി സംസാരിക്കുമ്പോഴൊക്കെ ഒട്ടും താല്പര്യമില്ലാതെയാണ് അവൾ സംസാരിക്കുന്നത്.
ഒടുവിൽ അവൾക്ക് പ്രണയത്തോടുള്ള വെറുപ്പിന്റെ കാരണം ഞാൻ കണ്ടു പിടിച്ചു.
One Response