പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
ഇതും പറഞ്ഞ് അവൻ വീണ്ടും ചിരി തുടങ്ങി.
എനിക്ക് ദേഷ്യവും സങ്കടവും ഒത്തു വന്നു. വെറുതെ ഒരു അടി വാങ്ങുകയും ചെയ്തു ആൾക്കാർക്കു മുന്നിൽ നാണം കെടുകയും ചെയ്തു.
“എടാ നീ ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ ?”
ഞാനവനോട് ദേഷ്യപ്പെട്ടു.
“ആ ശരി ഞാൻ മിണ്ടുന്നില്ല. എടാ ഞാൻ പറഞ്ഞ കാര്യം ” .
അവൻ പറഞ്ഞു നിർത്തിയതും പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുത്ത് ഞാൻ ടേബിളിൽ വച്ചു.
അവൻ അത് കയ്യിലെടുത്തു.
“എടാ പലിശ ”
അവൻ പേടിയോടെയാണ് എന്നോട് അത് ചോദിച്ചത്.
“അത് നിന്റെ അപ്പൻ ഗോപാലൻ നായർക്ക് കൊടുത്താൽ മതി. ”
ഞാൻ അതു പറഞ്ഞുതീർന്നതും എനിക്ക് മുന്നേ അവൻ പൊട്ടി ചിരിച്ചു.
അവന്റെ ചിരികണ്ട് ഞാനും ചിരിച്ചു.
“സ്വന്തം തന്തയ്ക്ക് വിളി കേട്ട് ചിരിക്കുന്ന നീ എന്തുവാടെ ഇങ്ങനെ ”
അത് കേട്ടതും അവൻ ഒന്നുകൂടെ ചിരിച്ചു.
“ഇതെന്ത് ജന്മം, ”
ഞാൻ മനസ്സിൽ പറഞ്ഞു.
“എടാ നിനക്ക് കോഫി പറയട്ടെ ”
ജിത്തു എന്നോട് ചോദിച്ചു.
“വേണ്ടടാ ഇപ്പൊ കുടിച്ചാൽ ശരിയാകില്ല ”
“നല്ലപോലെ കിട്ടിയല്ലേ.. പല്ലു വല്ലതും ഇളകിയോ” ?
” ഒന്നു പോടാ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അത് പെണ്ണായതുകൊണ്ട് അവൾ രക്ഷപ്പെട്ടു. നിന്റെ സ്വഭാവം വച്ച് ആണായിരുന്നെങ്കിൽ അവൻ ഇപ്പൊ തീർന്നേനെ, നിനക്ക് ഓർമ്മയുണ്ടോ കോളേജിലേ ടൂറിന്റെ അന്ന് നടന്ന സംഭവം. അതോടെ നീ കോളേജിൽ ഫേമസായി. ജിത്തു അതും പറഞ്ഞ് ചിരിച്ചു.