പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
“മം ..”“ഞാൻ ദാ വരുന്നു”.
അവൾ എന്തോ പറയാനായി വന്നുവെങ്കിലും എന്റെ മുഖത്തെ ദേഷ്യം കണ്ട് നിശ്ചലയായി.
ഞാൻ അവിടുന്ന് തിരിഞ്ഞ് നടന്നു.
ഞാൻ നേരെ കോഫി ഷോപ്പിലെ വാഷ് റൂമിലേക്ക് പോയി വായ കഴുകി തുപ്പിയപ്പോൾ അത് മുഴുവൻ രക്തമായിരുന്നു.
ഞാൻ ഒന്നുകൂടെ കഴുകിയ ശേഷം വാഷ്റൂമിൽ നിന്ന് പുറത്തിറങ്ങി. കവളിൽ ഉള്ളിലും പുറത്തും നല്ല നീറ്റലുണ്ട്.
“ഉരുക്കു കൊണ്ടാണോ അവളുടെ കൈ ഉണ്ടാക്കിയിരിക്കുന്നത് ”
ഞാൻ അലോചിച്ചു.
ഞാൻ എന്നെ കാത്തിരിക്കുന്ന ജിത്തുവിന്റെ ടേബിളിന് നേരെ നടന്നു.
എന്റെ കോളേജ് ഫ്രണ്ടാണ് ജിത്തു. ഫ്രണ്ട് എന്നു പറഞ്ഞാൽ കട്ട ചങ്ക്.
അവന്റെ എന്തോ ആവശ്യത്തിന് കുറച്ച് പണം എന്നോട് കടമായി ചോദിച്ചിരുന്നു. ഞാൻ ഷോറൂമിൽ വരാൻ പറഞ്ഞപ്പോഴാണ് അവൻ ഇവിടെ വച്ച് കാണാമെന്ന് പറഞ്ഞത്. അത് കാരണം എനിക്ക് നല്ല ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് തല്ല് കിട്ടി.
ഞാൻ ചെയറ് വലിച്ചിട്ട് അതിൽ ഇരുന്നു.
“ഇതെന്തു പറ്റിയെടാ നിന്റെ കവളിൽ, ചുവന്നു കിടക്കുന്നു ” .
അവൻ കണ്ടപാടെ ചോദിച്ചു.
വെളുത്ത മുഖമായതുകൊണ്ട് അടി കിട്ടിയാലും ദേഷ്യം വന്നാലും എന്റെ മുഖം ചുവക്കും.
ഞാൻ നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞു.
കേട്ട് കഴിഞ്ഞതും ജിത്തു പൊട്ടിചിരിക്കുകയാണ്.
“അപ്പൊ ആ ദേഷ്യമാണ് നേരത്തെ ഫോണിൽ നീ എന്നോട് തീർത്തത്. ഞാൻ അലോചിക്കുകയും ചെയ്തു ഇതെന്ത് കൂത്തെന്ന്. ഒരു കണക്കിന് നിനക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു.”