പ്രണയം എന്ത്? എങ്ങനെ ?
കക്ഷി എന്തോ വല്യ ആലോചനയിലാണ്.
ഇത്രയും പറഞ്ഞിട്ടും അങ്ങോട്ട് എക്കാത്തോണ്ട് ഞാൻ ട്രാക്ക് മാറ്റാൻ തീരുമാനിച്ചു.
“‘ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് എന്നെ വിശ്വാസം ആയില്ല..അല്ലേ…ഇനി എന്നെ വിശ്വാസമില്ലാത്ത നിൻ്റെ കൂടെ ഞാൻ ജീവിക്കില്ല..ഞാൻ മരിക്കാൻ പോകുവാ..ഇനി നീ എന്നെ കാണില്ല.
ഞാൻ മരിച്ചു കഴിയുമ്പോൾ നിനക്ക് അന്ന് എനിക്ക് മാപ്പ് തന്നിരുന്നെങ്കിൽ എന്ന് തോന്നും. അന്നേരം ഞാൻ ജീവനോടെ കാണില്ല..നോക്കിക്കോ”..
ഞാൻ ഏങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു.
അൽപം കഴിഞ്ഞിട്ടും നോ റിയാക്ഷൻ. പൂതന അതെ കിടപ്പ് തന്നെ.
ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് വെളിയിലോട്ട് ഇറങ്ങാൻ പോയപ്പോൾ പെട്ടന്ന് എൻ്റെ കയ്യിലൊരു പിടിത്തം വീണു.
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്നെത്തന്നെ നോക്കി നിൽക്കുവാണ് പെണ്ണ്.. ഞാൻ കട്ടിലിൽ ജാനിയുടെ നേർക്ക് തിരിഞ്ഞ് അവളോട് അല്പം ചേർന്നിരുന്നു. അവൾ എൻ്റെ കയ്യിലെ പിടിത്തം വിട്ടിട്ട് എൻ്റെ മുഖം രണ്ടു കൈ കുമ്പിളിൽ ആക്കി എൻ്റെ കണ്ണിൽ തന്നെ ഇമവെട്ടാതെ നോക്കി നിന്നു..
[ തുടരും ]