പ്രണയം എന്ത്? എങ്ങനെ ?
അവൾ കുതറി മാറിയിട്ട് തിരിഞ്ഞ് എന്നെ നോക്കി ചീറി…
“‘ഡാ നിന്നോടല്ലെ എന്നെ തൊടരുതെന്ന് പറഞ്ഞത്…. വൈകിട്ട് കിട്ടിയത് ഒന്നും പോരെ.. വീണ്ടും വീണ്ടും നാണംകെട്ട് വലിഞ്ഞുകേറി വന്നോളും.. എനിക്ക് നിന്നെ കാണുന്നത് വെറുപ്പാണ്….എനിക്ക് നിന്നെ കാണേണ്ട”.
ഇത്രയും പറഞ്ഞിട്ട് ജാനി തിരിഞ്ഞ് കിടന്നു.
“‘ഡീ ജാനി…ഞാൻ സത്യമായിട്ടും നിന്നെ ഒന്ന് മൂപ്പിക്കാൻ വേണ്ടി പറഞ്ഞതാ.
അവളാണ് എൻ്റെ പുറകെ നടക്കുന്നത്.. അല്ലാതെ സത്യമായിട്ടും എനിക്ക് ആ ജന്തൂനെ കാണുന്നതേ കലിയാണ്..നീ എന്നെ ഒന്ന് വിശ്വസിക്ക്”..
“‘ഈ കഴിഞ്ഞ രണ്ടു മാസമായി ഞാൻ ഏതേലും പെണ്ണുങ്ങളെ വായിനോക്കുന്നതെങ്കിലും നീ കണ്ടിട്ടുണ്ടോ..സത്യമായിട്ടും വാവേ എനിക്ക് നിന്നെ അല്ലാതെ വേറെ ഒരു പെണ്ണിനേയും സ്നേഹിക്കാൻ പറ്റില്ല….നീ ജന്മാന്തരങ്ങളായി എൻ്റെ മാത്രമാണ്..ഈ ദേവൻ്റെ മാത്രം ജാനകി. സത്യം. നീ അല്ലാതെ ആർക്കും ഈ മനസ്സിൽ സ്ഥാനമില്ല.. നീ എൻ്റെ മനസ്സിൽ നിന്ന് മായണമെങ്കിൽ എൻ്റെ ഹൃദയത്തിൻ്റെ തുടുപ്പ് നിലക്കണം “..
ഇത്രയും പറഞ്ഞിട്ട് ഞാൻ ജാനിയെ വിട്ട് അല്പം നീങ്ങി കിടന്നു.
“ഈശ്വരാ ഏറ്റു കാണാണെ”….
ഞാൻ മനസ്സിൽ പറഞ്ഞു.
അൽപം കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലാത്തോണ്ട് ഞാൻ ഒന്ന് ഉയർന്നു ജാനിയിടെ മുഖം നോക്കി….