പ്രണയം എന്ത്? എങ്ങനെ ?
“ജാനി മോളെ.. ഒന്ന് കതക് തുറന്നെ….മോളെ…. ജാനി ഒന്ന് കതക് തുറക്ക് കൊച്ചെ”
എത്ര തട്ടിയിട്ടും അവൾ തുറന്നില്ല.. അവസാനം മാമി ഒരു ഐഡിയ ഇട്ടു.
“‘അച്ഛൻ എന്തോ പറയാൻ വിളിക്കുന്നു..ഒന്ന് തുറന്നേ മോളെ”..
മാമി കതകിൽ തട്ടിക്കൊണ്ടു പറഞ്ഞു.
അത് എന്തായാലും ഏറ്റു.
അൽപം കഴിഞ്ഞ് ലോക്ക് എടുക്കുന്ന സൗണ്ട് കേട്ടു… ഡോർ ചെറുതായി തുറന്നപ്പോൾത്തന്നെ ഞാൻ ബാക്കി തള്ളിത്തുറന്ന് അകത്ത് കേറി ലോക് ചെയ്തു..
“”മാമി താങ്ക്സ്…പിന്നെ വല്ല ശബ്ദവും കേട്ടാൽ മൈൻഡ് ചെയ്യണ്ട കേട്ടോ” .ഞാൻ അകത്ത് നിന്ന് വിളിച്ചുപറഞ്ഞു.
ഡോർ പൂട്ടി തിരിഞ്ഞ് നോക്കിയപ്പോളാണ് കരഞ്ഞു കലങ്ങിയ മുഖവും വീർപ്പിച്ചു നിൽക്കുന്ന ജാനിയെ കണ്ടത്.
അവൾ എന്നെ പിടിച്ചുമാറ്റി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവിടുന്ന് മാറിയില്ല.
അവസാനം നടക്കില്ലെന്ന് കണ്ടപ്പോൾ അവൾ എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് കട്ടിലിൽ പോയി കിടന്നു…
ഞാൻ ലൈറ്റ് ഓഫ് ആക്കിയിട്ടു അവളുടെ അടുത്തും പോയി കിടന്നു…
കുറച്ചു നേരമായിട്ടും അവിടുന്ന് അനക്കമൊന്നും ഇല്ലാത്തോണ്ട് ഞാൻ അവളോട് അൽപം കൂടി ചേർന്ന് കിടന്നു. പയ്യെ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു.
അവൾ അപ്പോൾത്തന്നെ എൻ്റെ കൈ തട്ടിമാറ്റിയിട്ട് നീങ്ങിക്കിടന്നു..
ഞാൻ വിട്ട് കൊടുക്കുവോ….വീണ്ടും ചേർന്ന് കിടന്നിട്ട് അവളെ വട്ടം ചുറ്റി പിടിച്ചു.