പ്രണയം എന്ത്? എങ്ങനെ ?
എല്ലാം മനസ്സിലായപ്പോൾ എനിക്ക് അന്നേരം ജാനിയെ കാണണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും തോന്നി..ഞാൻ അപ്പോൾ തന്നെ റൂം വിട്ട് താഴെ ഇറങ്ങി….
താഴെ ചെന്നപ്പോൾ ലൈറ്റ് എല്ലാം ഓഫ് ആക്കി അമ്മയും അച്ഛനും കിടന്നിരുന്നു….ഞാൻ ശബ്ദം ഉണ്ടാക്കാതെ മാമൻ്റെ വീട്ടിലേക്ക് തിരിച്ചു.
അവിടെയും എല്ലാരും കിടന്നിരുന്നു….പല ആവർത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ അകത്ത് വെളിച്ചം വീണു.
“ആരാ “
അകത്തു നിന്നും മാമി വിളിച്ചു ചോദിച്ചു.
“ഞാനാ.. ദേവനാ… “
ഞാൻ പറഞ്ഞതും മാമി വന്നു കതവു തുറന്ന്.
“ആഹാ നീയായിരുന്നോ.. എന്താടാ രണ്ടും തമ്മിലുള്ള പ്രശ്നം.. ആ പെണ്ണ് വന്നപ്പോൾ തൊട്ടു റൂമിൽ കേറി കതവ് അടച്ചതാ. ഞാൻ എത്ര വിളിച്ചിട്ടും തുറന്നില്ല”…
മാമി സംശയ ഭാവേനെ എന്നോട് ചോദിച്ചു.
“അതു…പിന്നെ മാമി…ചെറിയൊരു ഒടക്ക് അത്രേ ഉള്ളൂ”..
ഞാൻ തലയും ചൊറിഞ്ഞൊണ്ട് പറഞ്ഞു.
‘മ്മം.. എന്തായാലും കൊള്ളാം.. നീ ചെല്ല് ” ..
മാമി മുമ്പിൽ നിന്നു മാറിനിന്ന് പറഞ്ഞു.
“മാമി പിന്നെ..ഒരു ഹെൽപ് കൂടി…ഞാൻ ചെന്ന് വിളിച്ചാൽ അവൾ കതക് തുറക്കില്ല.. മാമിയൊന്ന്’…
ഞാൻ ചെറിയ ചളുപ്പോടെ പറഞ്ഞു.
മ്മ്മ.ഞാൻ നേരത്തേ കുറെ വിളിച്ചതാ….എന്തായാലും വാ ഒരു വഴിയൊണ്ട്….
മാമി മുകളിലേക്ക് കേറിക്കൊണ്ട് പറഞ്ഞു.
ഞാൻ മാമിയുടെ പുറകെപോയി.