പ്രണയം എന്ത്? എങ്ങനെ ?
ഇന്നലെ രാത്രിയും രാവിലെയും നീ പറഞ്ഞത് തമാശയായെ ഞാൻ എടുത്തോളൂ… എന്നെ ചുമ്മാ ശുണ്ടി പിടിപ്പിക്കാൻ വേണ്ടി നീ പറഞ്ഞതാന്ന്. പക്ഷേ ഇന്ന് കോളേജിൽ നടന്നത് വെച്ച് നോക്കുമ്പോൾ അതെല്ലാം ഉള്ളതാണെന്ന് എനിക്ക് മനസിലായി..
ഇനി നിൻ്റെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യമില്ല.ഞാൻ പോകുന്നു..ഗുഡ് ബൈ “.
ഇത്രയും പറഞ്ഞിട്ട് അവൾ അവിടെ വെച്ചിരുന്ന ബാഗും എടുത്തോണ്ട് ഇറങ്ങി.
“‘നീ പോടീ പുല്ലേ..നീ ഇല്ലെങ്കിൽ എനിക്ക് വെറും മൈരാണ്..ഈ ദേവനെ കെട്ടാൻ പെണ്ണുങ്ങൾ ക്യൂ നിൽക്കും… ക്യൂ…
പക്ഷേ നീ അവിടെ കിടന്നു മൂക്കില് പല്ലും മുളച്ചു കിടക്കത്തേയുള്ളൂ..പോടി പോ.”
അടി കൊണ്ട ദേഷ്യത്തിൽ ഞാൻ വിളിച്ചു കൂവി.
അവൾ തിരിഞ്ഞ്പോലും നോക്കാതെ നടന്നുപോയി. ഞാൻ അവൾ ചെയ്തതിൻ്റെയും പറഞ്ഞതിൻ്റെയും ദേഷ്യത്തിൽ റൂമിൽത്തന്നെ ഇരുന്നു…
പല വട്ടം അമ്മ വന്നു കതകിൽ തട്ടിയെങ്കിലും ഞാൻ തുറന്നില്ല…
അന്നത്തെ ദിവസം ഒരു വറ്റ് കഴിച്ചില്ലെങ്കിലും എന്നിലെ ദേഷ്യവും സങ്കടവും കാരണം വിശപ്പ് ആ വഴിയേ വന്നില്ല..
രാത്രി ഏറെ വൈകിയപ്പോളാണ് എന്നിൽ തളം കെട്ടിയ അമർഷം കെട്ടടിഞ്ഞ് ചിന്താശേഷി ഉണർന്നത്..
ജാനിയുടെ ഭാഗത്ത് തെറ്റുകൾ ഒന്നുമില്ലെന്നും എല്ലാം എൻ്റെ നാവും പ്രവർത്തികളും കൊണ്ട് ഉടലെടുത്ത പ്രശ്നമാണെന്നും മനസിലായത്…