പ്രണയം എന്ത്? എങ്ങനെ ?
“ഞാൻ തുണി അലക്കുവാ.. എന്തേ”….
“ഹും ഹും..ഞാൻ ചോദിച്ചെന്നെ ഉള്ളൂ”….
അമ്മയും കലിപ്പിലാണെന്ന് മനസ്സിലായപ്പോൾ ഞാൻ നൈസിന് അവിടുന്ന് സ്കൂട്ടായി.
മോളിൽ ഞങ്ങളുടെ റൂമിൽത്തന്നെ അവൾ കാണുമെന്ന് വിശ്വസിച്ചു ഞാൻ അങ്ങോട്ട് പോയി.
റൂം തുറന്നു അകത്തു കേറിയപ്പോൾ കാണുന്നത് കണ്ണാടിയുടെ മുന്നിൽനിന്ന് സാരി അഴിക്കാൻ പോകുന്ന ജാനിയേയാണ്….
ഇത് തന്നെ പറ്റിയ അവസരം എന്ന് തോന്നിയ ഞാൻ പുറകെകൂടിച്ചെന്ന് സാരിയുടെ ഗ്യാപ്പിൽ കൂടി വയറിൽ കൈ ചുറ്റി എന്നോട് ചേർത്ത് നിർത്തി.
എൻ്റെ തല അവളുടെ തോളിൽ വെച്ചിരുന്നു..എൻ്റെ കൈ അവളുടെ ആലില വയറിൽ തഴുകിക്കൊണ്ടിരുന്നു.
പെട്ടന്നാണ് അവളുടെ വലത് കൈയുടെ മുട്ട് എൻ്റെ പള്ളയിൽ കേറിയത്…
അതിൻ്റെ വേദനയിൽ എൻ്റെ കൈ ഒന്ന് അയഞ്ഞപ്പോൾ അവൾ വെട്ടിത്തിരിഞ്ഞ് എൻ്റെ മുഖം പൊളക്കെ ഒന്ന് പൊട്ടിച്ചു.
ഹ..ഹ..!! കിളികൾ ഏതിലയോ പറന്നു പോയി….കിളികൾ തിരിച്ചു വന്നപ്പോൾ ഞാൻ കാണുന്നത് എന്നെ വിരൽ ചൂണ്ടി കൊല്ലാൻ നിൽക്കുന്ന ജാനിയെയാണ്.
ഇതിന് മുമ്പ് ജാനിയേ ഇത്രയും ദേഷ്യത്തിൽ ഞാൻ കണ്ടിട്ടില്ല..അവളുടെ സംഹാരരൂപം കണ്ടപ്പോൾ എന്റെ ധൈര്യമൊക്കെ എവിടെയോ ചോർന്നു പോകുന്നപോലെ തോന്നി..
“‘ഇനി മേലാൽ എന്നെ തൊട്ടു പോകരുത്. നീ എന്ത് വിചാരിച്ച്..ഞാൻ വെറും മണ്ടിയാണെന്നോ..