പ്രണയം എന്ത്? എങ്ങനെ ?
വേറെ നിവർത്തിയില്ലാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് രഞ്ജുനെ നോക്കി പറഞ്ഞു.
“‘അളിയാ ഞാൻ ഇവളെ ആക്കിയിട്ടു വരാം”‘…..
ഞാൻ അവനെ നോക്കി ദയനീയമായി പറഞ്ഞു.
“‘ഓ അളിയാ….ഇന്നും തലക്കണി തന്നെ”‘….അവൻ എന്നെ ആക്കികൊണ്ട് പറഞ്ഞു.
“‘ഈ ചെക്കനിന്ന് എന്താ ഒരു ബന്ധവും ഇല്ലാതെ കാര്യം പറയുന്നത്”‘….
രഞ്ജു പറഞ്ഞത് മനസ്സിലാവാതെ നിമ്മി പറഞ്ഞു.
ഞാൻ അതിന് മറുപടിയൊന്നും പറയാതെ ബൈക്ക് തിരിച്ചു….വണ്ടി നേരെ നിർത്തിയപ്പോളാണ് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ജാനിയെ ഞാൻ കണ്ടത്.. ആ കറക്റ്റ് ടൈമിൽ തന്നെ നിമ്മി എൻ്റെ വയിറ്റിലുടെ രണ്ടു കയ്യും ഇറുക്കി ചുറ്റിയിട്ട് താടി എൻ്റെ തോളിലും വെച്ച്….
നിമ്മിയുടെ ഈ പ്രവർത്തി എൻ്റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയായി…..ഇനി വീട്ടിൽ ചെല്ലുമ്പോൾ ജാനി തന്നെ കുഴിയിലോട്ട് വെച്ചിട്ട് മണ്ണിട്ട് മൂടിക്കൊള്ളും ….
“‘മ്മ്….വണ്ടി പോട്ടെ റൈറ്റ്”‘…
..നിമ്മി ബാക്കിലുരുന്ന് പറയുന്നുണ്ട്.
ഞാൻ യന്ത്രത്തെ പോലെ വണ്ടി മുന്നോട്ട് എടുത്തു….. ജാനിയെ പാസ്സ് ചെയ്യുന്നവരെ ഞങ്ങളെ തന്നെ തുറിച്ചു നോക്കി നിൽക്കുവായിരുന്നു ജാനി…..
അവളെ പാസ്സ് ചെയ്തിട്ട് മിററിൽ കൂടി നോക്കിയപ്പോഴും ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ് കക്ഷി. …
വണ്ടിയിൽ ഇരുന്ന് നിമ്മി എന്തൊക്കെയോ പറഞ്ഞു പക്ഷേ ഞാൻ ഒന്നും കേട്ടില്ല….. നിമ്മിയെ സ്റ്റാൻഡിൽ ഇറക്കിയപ്പോഴും എന്തൊക്കെയോ പറഞ്ഞു…..തിരിച്ചു കോളേജിൽ പോകുന്ന വഴിയെയും എൻ്റെ ചിന്ത ഇന്ന് ഇനി എങ്ങനെ ജാനിയെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കുമെന്നായിരുന്നു . [ തുടരും ]