പ്രണയം എന്ത്? എങ്ങനെ ?
“‘കളിയാക്കാത ചെക്കാ”‘….എന്നും പറഞ്ഞുകൊണ്ട് നിമ്മി എൻ്റെ ബൈക്കിൻ്റെ ബാക്കിൽ വലിഞ്ഞുകേറി.
പെട്ടെന്ന് വണ്ടിയിൽ ചാടിക്കേറിയപ്പോൾ എൻ്റെ ബാലൻസ് തെറ്റി വണ്ടി ചെറുതായിട്ട് ഒന്ന് ചരിഞ്ഞു.
“‘കൊല്ലാൻ നൊക്കുവാണോ നീ “‘….
ഞാൻ വണ്ടി ബാലൻസ് ചെയ്ത് കൊണ്ട് തിരിഞ്ഞ് നോക്കി ചോദിച്ചു..
അമിളി പറ്റിയ രീതിയിൽ മുഖവും വെച്ച് നാക്കും കടിച്ചു കാണിച്ചിട്ട് നിമ്മി എന്നോടു പറഞ്ഞു.
“‘അതെ വണ്ടി വർക്ക്ഷോപ്പിലാണ്. കിട്ടിയില്ല….എന്നെ ഒന്ന് സ്റ്റാൻഡ് വെരെ ആക്കുമോ”‘..
അവള് കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ട് ചോദിച്ചു .
“‘നിനക്ക് നിൻ്റെ ഏതേലും ഫ്രണ്ടിൻ്റെ വണ്ടിയിൽ പോയിക്കുടെ…..എൻ്റെ പുറകെ കേറുന്നത് എന്തിനാ”‘….
“‘നീയും എൻ്റെ ഫ്രണ്ടല്ലെ…നീയല്ലേ പറഞ്ഞെ നമ്മക്ക് ഫ്രണ്ട്സ് ആകാമെന്ന്.. എന്നിട്ട് ഇപ്പൊൾ ഒരു ലിഫ്റ്റ്പോലും തരില്ലേ”‘…..
‘”ഓഹ് ശെരി ഒരു ലിഫ്റ്റ് അല്ലേ വേണ്ടേ…..അളിയാ ഡാ ഇവളെ ഒന്ന് സ്റ്റാൻഡിലാക്ക്”‘…..ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ പോയി.
“‘അതൊന്നും വേണ്ട….എന്നെ നീ കൊണ്ടാക്കിയ മതി”‘..
നിമ്മി വാശിയോടെ പറഞ്ഞു.
“‘ഏയ്….അതൊന്നും ശെരിയാവില്ല ….നിന്നെ അവൻ ആക്കി തരും”‘…..ഞാൻ പെട്ടെന്ന് പറഞ്ഞു.
“‘ഇല്ല….എന്നെ നീ തന്നെ ആക്കി തന്നാ മതി….ഇന്നലെ ആക്കിയപ്പോൾ കൊഴപ്പമൊന്നില്ലായിരുന്നല്ലോ.. പിന്നെ ഇപ്പൊൾ എന്നാ….പിന്നെ നീ എന്നെ കൂടെ കൊണ്ട് പോകാൻ പേടിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിനക്ക് എന്നോടുള്ള ഇഷ്ടം പുറത്ത് വരുമോന്ന് പേടിച്ചിട്ടല്ലെ…..അത് കൊഴപ്പമില്ല…. ബാ വണ്ടിയെട്…..എന്നെ നീ ആക്കാതെ ഞാൻ ഈ കുതിരയിൽ നിന്ന് ഇറങ്ങില്ല”‘..
അവൾ കുട്ടികൾ വാശിപിടിക്കുന്നത് പോലെ പറഞ്ഞു വണ്ടിയിൽ തന്നെ ഇരുന്നു…..