പ്രണയം എന്ത്? എങ്ങനെ ?
ഇത്രയും പറഞ്ഞിട്ട് രഞ്ജു സ്പീഡിൽ നടന്നു ക്ലാസ്സിൽ കേറി…..
പിന്നീടുള്ള ക്ലാസ്സുകൾ പെട്ടെന്ന് പോയി..എൻ്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പറന്നു നടന്നു.. അധ്യാപകർ പഠിപ്പിച്ചതോന്നും കേട്ടില്ല..ഇടക്ക് ഇടക്ക് ഒളി കണ്ണിട്ടു എന്നെ നോക്കി പുഞ്ചിരിക്കുന്ന നിമ്മിയേ കണ്ടൂ.. അവൾട ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.
ക്ലാസ്സ് എല്ലാം കഴിഞ്ഞു വൈകിട്ട് പാർക്കിങ്ങിൻ്റെ അവിടെ ജാനിയെ സോപ്പിടാനുള്ള വഴികളും ആലോചിച്ചു ഞാനും എൻ്റെ അളിയനും ഇരിക്കുവായിരുന്ന്….ഞാൻ എൻ്റെ ഹിമാലയൻ്റെ മുകളിലും രഞ്ജു ജാനിയുടെ ഡിയോയുടെ പുറത്തും….
“‘ഡാ അളിയാ എന്തേലും ഒരു വഴി ഒപ്പിച്ചു താ”‘..ഞാൻ രഞ്ജുനോടു പറഞ്ഞു.
“‘എനിക്കൊന്നും വയ്യ….ഇനി നിന്നെ സപ്പോർട്ട് ചെയ്തു അങ്ങോട്ട് ചെന്നാൽ നേരത്തെ നിൻ്റെ പുറത്ത് കിട്ടിയതിൻ്റെ ബാക്കി എനിക്കും കിട്ടും..നമ്മളെ വിട്ടേരടൈ.. നിങ്ങള് ഭാര്യയും ഭർത്താവും എന്തോ ആയിക്കോ നമ്മള് പാവങ്ങള്”‘.
“‘നൈസ് ആയിട്ട് ഒഴിവാക്കുവാണോ സജി”‘..അവൻ മറുപടി പറയുന്നതിന് മുന്നേ ഞങ്ങളുടെ മുന്നിൽ നിമ്മി പ്രത്യക്ഷപ്പെട്ടു….
“‘ഇതെന്തുവാ അളിയനും അളിയനും ഭയങ്കര ചർച്ചയിൽ ആണോ”‘..നിമ്മി ഞങ്ങളെ നോക്കി ചോദിച്ചു.
“”ഇന്ന് ഇനി ചെന്നിട്ട് ഏത് രാജ്യത്ത് പോണമെന്ന് ആലോചിക്കുവായിരുന്ന്”‘.. രഞ്ജു അവളെനോക്കി പറഞ്ഞു.