പ്രണയം എന്ത്? എങ്ങനെ ?
“‘ഡാ ദേവാ….നമ്മൾ പെട്ടു”‘…. രഞ്ജു ജാങ്കോ സ്റ്റൈലിൽ പറഞ്ഞു.
“‘നീ ഒന്ന് മിണ്ടാതിരി…..അവള് പാസ്സ് ചെയ്ത് പൊന്നവരെ മിണ്ടരുത്…..ശ്വാസവും വിടരുത്”….
“‘മ്മ്മ….ഞാൻ ശ്വാസം മുട്ടി ചത്ത് പോയാലാ”‘….
“‘എങ്കി ഞാനൊരു കൂഴി എടുത്ത് നിന്നെ അതിലിട്ട് മൂടും…..മിണ്ടാതെ വാടാ പന്നി”‘….
“‘ഓ ശെരി തമ്പ്ര”‘….
ജാനി ഞങ്ങൾക്ക് എതിര് വെരുന്നെങ്കിലും ഞങ്ങൾ ഒപ്പോസിറ്റു വരുന്ന ഒരു ഭാവവുമാല്ല…..തല താഴ്ത്തി നടന്നുവരുവാണ്…
ജാനി എൻ്റെ അടുത്തൂടെ പോയപ്പോൾ ശ്വാസം വലിച്ച് എടുക്കുന്ന ശബ്ദം കേട്ട്….
“‘ജാങ്കൊ നീ പെട്ടു”‘..ആരോ പറയുന്ന പോലെ തോന്നി.
പിടിക്കപ്പെട്ടോ ഇല്ലയോ എന്ന് അറിയാതെ ഒരു ഭാവവും വരുത്താതെ ഞങ്ങൾ നടന്നു…. റിയാക്ഷൻ ഒന്നുമില്ലാത്തോണ്ട് രക്ഷപെട്ടെന്ന് ആശ്വസിച്ചു.
“‘ഡാ മണം കിട്ടിയില്ലെന്ന് തോന്നുന്നു “‘….. രഞ്ജു എന്നോട് പറഞ്ഞു നിർത്തിയതും
“‘പടോ”‘….എന്നൊരു ശബ്ദം….ഒപ്പം “‘ആ”‘എന്റെ നിലവിളിയും.
അവളുടെ കലക്കൻ ഇടി അതും എന്റെ മുതിവിന്… ഞാൻ മുതിവിന് കൈ വെച്ച് കരഞ്ഞു പോയി.
തിരിഞ്ഞ് നോക്കിയപ്പോൾ ഞാനൊന്നും അറിഞ്ഞില്ലേ രാമരാമായണ എന്ന ഭാവത്തിൽ ജാനി നടന്നുപോകുന്നു…..
“‘അളിയാ അവൾക്ക് മണം കിട്ടി”‘…..ഞാൻ പുറവും തടവികൊണ്ട് പറഞ്ഞു.
“‘അതു മനസിലായി…..പിന്നെ നിങ്ങൾ തമ്മിലുള്ള എല്ലാം നിങ്ങൾ തമ്മിൽ പറഞ്ഞു തീർത്താമതി…എന്നെ ഇതിൽ വലിച്ചിടണ്ടാ”‘….