പ്രണയം എന്ത്? എങ്ങനെ ?
“‘ഡാ അത്….വെറുതെ പറഞ്ഞതാ… അവളെ ഒന്ന് സുഖിപ്പിക്കാൻ‘….
‘മ്മ്…….എന്നിട്ട് ആരായിപ്പോ സുഖിക്കുന്നെ…?”
“അളിയാ ശവത്തീകുത്തല്ലെടാ “
“ഹമ്മ് ….ശരി.. ശരി….ഞാൻ ഒന്നു ചേച്ചിയോട് പറഞ്ഞു നോക്കാം.. നടന്നാൽ നടന്നു”….
രഞ്ജു ഉറപ്പില്ലാതെ പറഞ്ഞു.
“ഡാ അങ്ങനെ പറയല്ലേ….നിന്നെ കൊണ്ടേ പറ്റൂ….. പ്ലീസ് ഡാ”
“മ്മ്മ…ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം”….
“അതു മതി….നീ വിചാരിച്ചാൽ നടക്കും”‘…
“കൂടുതൽ സുഖിപ്പിക്കാതെ…..നടക്ക് അങ്ങോട്ട് “….
ഞങ്ങൾ കോളേജിലേക്ക് നടക്കുന്നതിന്റെ ഇടയിൽ രഞ്ജു എൻ്റെ നേരെ ഒരു സെൻ്റർ ഫ്രഷ് നീട്ടി.
“‘ഇന്നാ ഇത് മുണുങ്ങ്….ഇനി അതിൻ്റെ മണം കിട്ടി മാട്ട് അതിൻ്റെ പേരിൽ ഒരു അടി കൂടി വേണ്ട”…..
അവൻ പറഞ്ഞതും സത്യമാണ്..സിഗററ്റിൻ്റെ മണം കിട്ടിയാൽ അവൾ എന്നെ കോളെജിൽ ഇട്ട് അടിക്കും….
കോളേജിൽ എത്തി ഇനി അടുത്ത പിരിയഡ് തൊടങ്ങാൻ 10 മിനിറ്റ് കൂടി ഉണ്ട്….വെറുതെ പുറത്ത് കിടന്നു കറങ്ങി അവൾടെ മുമ്പിൽ ചാടണ്ടാന്ന് വെച്ച് ഞങ്ങൾ നേരെ ക്ലാസിലോട്ട് നടന്നു….
സ്റ്റാഫ് റൂം കഴിഞ്ഞാണ് ക്ലാസ്സ്…ക്ലാസ്സിൽ കയറാൻ അതല്ലാതെ വേറെ വഴിയും ഇല്ല…..എന്തായാലും ഈ സമയത്ത് ജാനി പുറത്ത് ഇറങ്ങില്ലെന്ന വിശ്വാസത്തിൽ ഞങ്ങൾ സ്റ്റാഫ് റൂമിൻ്റെ മുന്നിൽ കൂടി നടന്നു….
എൻ്റെ നല്ല സമയം ആയതുകൊണ്ട് സ്റ്റാഫ് റൂം എത്തുന്നതിനു മുന്നേ ജാനി അവിടുന്ന് ഇറങ്ങി ഞങ്ങളുടെ നേരെ നടന്നു വന്നു…..