പ്രണയം എന്ത്? എങ്ങനെ ?
“‘ഡാ ഞാൻ…..നിനക്ക് അറിയാതെ എന്തേലും കാര്യം എൻ്റെ മനസ്സിൽ ഉണ്ടോ….ഞാൻ അവളെ പറ്റിക്കാൻ വേണ്ടിയാ നിമ്മിയുടെ കാര്യം പറഞ്ഞത്. പക്ഷേ അവളെ അത് ഇത്രയും വേദനിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല… ഇപ്പൊ അവള് എന്നെയൊന്നു മൈൻഡ് കൂടി ചെയ്യുന്നില്ല.. പെണ്ണ് ഫുൾ കലിപ്പാ..!”‘….
“‘നിനക്ക് അവൾടെ സ്വഭാവം അറിയല്ലേ….. അവൾടെ ഒരു പാവപോലും വേറൊരാൾ ഉപയോഗിക്കുന്നത് അവൾക്ക് ഇഷ്ടമല്ല… അപ്പൊ നിന്നെ ജീവനെ പോലെ സ്നേഹിക്കുന്ന അവളോട് നീ നിനക്ക് വേറോരുതിയോട് ഇഷ്ടം ഉണ്ടെന്ന് പറയുമ്പോ അവൾക്ക് എന്തു മാത്രം ദേഷ്യം ഉണ്ടാവും.. അവളെന്തോരം വിഷമിക്കുന്നുണ്ടാവും.. അച്ഛനും അമ്മയും പോലും അവളെക്കാൾ എന്നോട് കൂടുതൽ ഇഷ്ടം കാണിച്ചാൽ അവളാ വീട് തലകുത്തനെ നിർത്തും ..എത്ര വട്ടം ഈ പേരും പറഞ്ഞു ഞങ്ങൾ അടികൂടിയേക്കുന്ന്….ഇതെല്ലാം അറിയുന്ന നീ അവളോട് ഇങ്ങനെയൊന്നും പറയണ്ടായിരുന്നു”.
“‘ഡാ ഇതെല്ലാം അറിയാം. പക്ഷേ അന്നരം ഒരു തമാശക്ക് ഒപ്പിച്ചു പിന്നെ ഇന്ന് രാവിലത്തെ അവൾടെ ആറ്റിട്ടുട് കണ്ടപ്പോൾ കൈയിന്ന് പോയി… എന്തായാലും നടന്നു..എൻ്റെ പൊന്നളിയൻ അല്ലേ….ഒന്ന് അവളോട് പറഞ്ഞു എല്ലാം സെറ്റിലാക്കി താ”‘….
“‘എനിക്കൊന്നും വയ്യാ….നീ നിൻ്റെ പണി നോക്കി പോയെ….ഈ കാര്യം പറഞ്ഞോണ്ട് ഞാൻ അവൾടെ അടുത്ത് ചെന്നാ എന്നെയും എടുത്ത് ഭിത്തിയിൽ ഒട്ടിക്കും….പിന്നെ ഒരു കാര്യം കൂടി….നീ എന്തിനാ നിമ്മിയോടു രണ്ടു മാസം മുന്നേ നീ പറഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞെ”‘….