പ്രണയം എന്ത്? എങ്ങനെ ?
“‘അളിയാ നീ പോയി രണ്ട് കിംഗ്സ് വാങ്ങി വാ”‘….ഞാൻ പൈസ നീട്ടിക്കൊണ്ടു അവനോടു പറഞ്ഞു.
“‘ഡാ ഇത് നമ്മൾ വേണ്ടെന്ന് വെച്ചതല്ലേ പിന്നെന്തിനാ’”….അവൻ പൈസ വാങ്ങാൻ മടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“‘ നീ വാങ്ങി വാ….ഞാൻ പറയാം”‘….
എൻ്റെ മുഖത്തെ ടെൻഷനും ഗൗരവവും കണ്ടത് കൊണ്ടായിരിക്കാം പിന്നെ അവൻ ഒന്നും ചോദിക്കാൻ തുനിയാതെ സാധനം വാങ്ങാൻ പോയി.
”ഇന്നാ….പക്ഷേ ഇത് വീണ്ടും തുടങ്ങാനുള്ള കാര്യം എനിക്ക് അറിയണം….”
അവൻ ഒരെണ്ണം എൻ്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു….
അവൻ്റെ കൈയിൽ നിന്നത് വാങ്ങിയത് കത്തിച്ചിട്ട് ശ്വാസം വലിച്ചെടുത്ത്.. പുക ശ്വാസകോശത്തിൽ നിറയുമ്പോൾ എൻ്റെ മനസ്സ് വിഷമം കൊണ്ട് നിറഞ്ഞു….പിന്നെ ഒരു പുക കൂടി വലിച്ചെടുത്തിട്ട് നടന്ന കാര്യങ്ങൾ മുഴുവനും ഞാൻ അവനോടു പറഞ്ഞു.
കാര്യങ്ങളെല്ലാം കേട്ടപ്പോൾ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി..അവൻ്റെ ചിരി കണ്ടപ്പോൾ എൻ്റെ ടെമ്പെറു തെറ്റാനും…..
“‘നിർത്തട നാറി.. നിൻ്റെ കൊലച്ചിരി….. ഇവിടെ മനുഷ്യൻ്റെ സമാധാനം പോയി നിൽക്കുമ്പോളാണ് അവൻ്റെ മറ്റെടത്തെ ചിരി”‘..അവൻ്റെ ആക്കിയുള്ള ചിരി പിടിക്കാതെ ഞാൻ പറഞ്ഞു.
“‘പിന്നെ വഴിക്കൂടെ പോയ ഏണി എടുത്ത് തോളിൽ വെച്ചിട്ട് നിന്ന് മോങ്ങിയിട്ട് എന്ത് കാര്യം….അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ….നിനക്ക് ആ നിമ്മിയെ ഇഷ്ടമാണോ… അങ്ങനെയാണെങ്കിൽ നിനക്ക് എങ്ങനെ മനസ്സ് വന്നടാ എന്റെ പാവം ചേച്ചിയെ പറ്റിക്കാൻ”‘….