പ്രണയം എന്ത്? എങ്ങനെ ?
ഈശ്വരാ അവളും എന്നെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുവാ.
ഞാൻ നിമ്മിയെ നോക്കിയപ്പോൾ അവൾ എന്തെ എന്ന ഭാവത്തിൽ പുരികം ഉയർത്തി ചോദിച്ചോണ്ടു ചിരിച്ചു….
ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി കാണിച്ചു തിരിഞ്ഞപ്പോളാണ് എന്നെയും നിമ്മിയെയും മാറി മാറി തുറിച്ചു നോക്കിക്കൊണ്ട് ക്ലാസിൻ്റെ വെളിയിൽ നിൽക്കുന്ന ജാനിയെ കണ്ടത്….
ഞാൻ ജാനിയേ നോക്കിയപ്പോൾ അവൾ മുഖം വെട്ടിച്ച് ദേഷ്യത്തിൽ ക്ലാസ്സിൽ കേറി ലക്ചർ സ്റ്റാൻഡിലിരുന്ന മൊബൈൽ എടുത്തിട്ട് പുറത്ത് പോയി…
തിരികെ ഇറങ്ങുമ്പോൾ നിമ്മിയെ കൊല്ലാനുള്ള ദേഷ്യത്തിൽ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടൂ…..ഇപ്പൊൾ ആണേൽ നിമ്മിയേ ഒറ്റക്ക് കിട്ടിയാൽ അരച്ച് കലക്കി കുടിക്കും ജാനി…..എന്നെ കടന്നു പോയപ്പോൾ ഞാനെന്ന ഒരാൾ അവിടെ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെയാണ് അവൾ പോയത് ….
പണി പാളുകയാണെന്ന് മനസ്സിലായപ്പോൾ ഞാൻ രഞ്ജുനെയും വിളിച്ചു അവിടുന്ന് ഇറങ്ങി….
ഉച്ച സമയം ആയതുകൊണ്ട് അവൻ എന്നെയും കൊണ്ട് നേരെ പോയത് ക്യാൻ്റീനിലാണ്. രാവിലെ ഒന്നും കഴിച്ചില്ലെങ്കിലും എനിക്ക് ഉച്ചയായിട്ടും തീരെ വിശപ്പ് തോന്നിയില്ല..എൻ്റെ ഊള അളിയൻ നല്ല തട്ട് തട്ടുകയാണ്….എന്നെ കഴിക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ കഴിച്ചില്ല…..
അവൻ കഴിച്ചു കഴിഞ്ഞ ഉടൻ ഞാൻ അവനെയും കൊണ്ട് കോളേജിൻ്റെ അടുത്തുള്ള അപ്പാപ്പൻ്റെ കടയിൽ പോയി….