പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – പുറത്തിറങ്ങിയപ്പോൾ രഞ്ജു പാട്ടുംപാടി വരുന്നു….
“‘അളിയാ ഒന്ന് പെട്ടെന്ന് വാ’”….
“‘ഹോ വരുവല്ലെ…..ഡാ ചേച്ചി എന്തിയേ….വണ്ടി ഇല്ലാലോ’”…..
“‘ആ… അവള് പോയി…..നീ ഒന്ന് പെട്ടെന്ന് വന്നെ’”….
“‘അതെന്ത് അവള് നേരുത്തെ പോയെ’”…..
“‘ആ….എനിക്ക് അറിയില്ല…നീ വന്നു വണ്ടിയിൽ കേറ്’”….
പിന്നെ അവനൊന്നും ചോദിച്ചില്ല.. ഞങ്ങൾ കോളേജിലേക്ക് ഇറങ്ങി……കോളേജ് എത്തിയിട്ട് പല വട്ടം ജാനിയേ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല..
ഫസ്റ്റ് ഹവർ സാർ വന്നു എന്തൊക്കെയോ പഠിപ്പിച്ചിട്ട് പോയി….പക്ഷേ എൻ്റെ മനസ്സ് മുഴുവൻ ജാനിയെ ഏങ്ങനെ സമാധാനിപ്പിക്കാം എന്ന ചിന്തയിലായിരുന്നു..
സെക്കൻ്റ് ഹവർ ജാനിയായിരുന്നു. ജാനിയെ കണ്ടപ്പോൾ ഒരു കുളിർമഴയായിരുന്നു എൻ്റെ ഹൃദയത്തിൽ..പക്ഷേ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല….ഞാൻ അവളെ തന്നെ നോക്കി നിന്നു . പക്ഷേ അവളിൽ നിന്നും സ്ഥിരമുള്ള കള്ള കണ്ണിട്ട് നോട്ടം പോലും ഇന്നുണ്ടായില്ല….അവളുടെ ശ്രദ്ധപിടിച്ച് പറ്റാൻ പലതും ചെയ്തു….പക്ഷേ നോ രക്ഷ…
ബെൽ അടിച്ചതും പെണ്ണ് ബുക്ക് ഒക്കെ എടുത്തു ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി…ഞാൻ അവളോട് സംസാരിക്കാൻ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.. പക്ഷെ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല.
ഞാൻ തിരികെ ക്ലാസ്സിലേക്ക് കയറാൻ നിൽക്കുബോൾ മുന്നിൽ നിമ്മി..