പ്രണയം എന്ത്? എങ്ങനെ ?
ഇത്രയും പറഞ്ഞു ഞാൻ ഇടങ്കണ്ണിട്ട് ജാനിയേ നോക്കി….
പെണ്ണിന് അനക്കമൊന്നുമില്ല….ഇനി ഉറങ്ങിയോ ..!!
ആ.. കിട്ടി..പെണ്ണ് ഉറങ്ങിയിട്ടില്ല എന്നുള്ളതിൻ്റെ മറുപടി..
എൻ്റെ വലതു മാറിൽ ഞെട്ടിന് ചുറ്റും നല്ല ഒന്നാന്തരം കടി..
ഡീ….. വിടടീ..….. ഡീ വിടാൻ..നല്ലോണം നോവ്വുന്നുണ്ട്..വിടാൻ..ഇനി ഞാൻ ഇങ്ങനെ പറയില്ല.. പ്ലീസ്..
ഞാൻ കരഞ്ഞു പറഞ്ഞുകൊണ്ട് അവളെ അടർത്താൻ നോക്കി.. എവിടുന്ന്..പെണ്ണ് കടി വിടുന്നില്ല..!!
വേദനകൊണ്ട് എൻ്റെ കണ്ണു നിറഞ്ഞു…
വിടടി പട്ടി..!!
അതും പറഞ്ഞു ഞാൻ അവളുടെ ഇടുപ്പിൽ നല്ലൊരു പിച്ചങ്ങു വെച്ചു കൊടുത്തു..
അവളുടെ ഇളം മാംസം എൻ്റെ കയ്യിൽ ഞെരിഞ്ഞമർന്നപ്പോൾ അവൾ കാറികൊണ്ട് പിടി വിട്ടു.
അയ്യോ… ഡാ പട്ടി… ആ… !!
അലറിക്കൊണ്ടവൾ എൻ്റെ നെഞ്ചിൽ നിന്നും പല്ലുകൾ അടർത്തിമാറ്റി ഇടുപ്പ് അമർത്തി ത്തടവാൻ തുടങ്ങി.
ആ ഗ്യാപ്പിൽ ഞാൻ എൻ്റെ നെഞ്ചും നോക്കി….പട്ടിക്കുട്ടിയുടെ എല്ലാ പല്ലും പതിഞ്ഞിട്ടുണ്ട്..നല്ലോണം ചുമന്നിട്ടുമുണ്ട്..ഞാൻ പതിയെ നെഞ്ചിൽകൂടി വിരൽ ഓടിച്ചു..
ഹൂ… !! ഞാൻ അറിയാതെ കരഞ്ഞു പോയി ..നല്ല നീറ്റലും വേദനയും..
ഞാൻ അവളെ തുറിച്ചുനോക്കിയപ്പോൾ ഇടുപ്പും തടവിക്കൊണ്ട് എന്നെ നോക്കി പാൽ പല്ലുകൾ എല്ലാം പുറത്ത് കാണിച്ചു ഒരു വളിച്ച ചിരി….