പ്രണയം എന്ത്? എങ്ങനെ ?
അവളുടെ മുഖം പെട്ടെന്ന് വാടാനുള്ള കാരണം എനിക്ക് നല്ലതുപോലെ അറിയാം..ഇത് തന്നെയായിരുന്നു രാവിലത്തെ കാരണവും…ഇപ്പോൾ രാമേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ പെണ്ണിന് അതൊക്കെ വീണ്ടും ഓർമ്മ വന്നു.
ഈയിടക്ക് അമ്മയും അമ്മായിയും ഏതോ ജ്യോത്സ്യനെ കാണാൻ പോയി..
അങ്ങേരു പറഞ്ഞു ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നും എനിക്ക് വല്യ ആയുസ്സില്ല.. ഞാൻ പെട്ടെന്ന് മരിക്കുമെത്രെ..പിന്നെ, രാമനും സീതയും ഒരുമിച്ചു കുറച്ചു കാലമല്ലേ ജീവിച്ചോളു..അതുപോലെ ജാനകിയും ദേവനും കുറച്ചു കാലമേ ഒരുമിച്ചു ജീവിക്കുവത്രെ..
ഇതറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് പെണ്ണിൻ്റെ പേടി.. എനിക്ക് വല്ലതും പറ്റുമോന്ന്….
ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു വ്യൂ പോയിൻ്റ് നോക്കി നിർത്തി. അൽപം പുല്ലുകൾ നീളത്തിന് വളർന്നു നിൽക്കുവാണ്..അതുകൊണ്ട് പെട്ടെന്ന് ആർക്കും കാണാൻ പറ്റില്ല.
പെണ്ണ് എന്നെ സംശയത്തോടെ നോക്കുന്നുണ്ട്..ഇടക്ക് ചിരിക്കാനും ശ്രമിക്കുന്നുണ്ട്.
ഞാൻ പോയിൻ്റിൻ്റെ മുമ്പോട്ടു നിന്നിട്ട് പെണ്ണിൻ്റെ കൈ പിടിച്ചു എൻ്റെ മുമ്പിൽ
പോയിന്റ് ഫെസാക്കി നിർത്തി.
ഇളം തണുത്ത കാറ്റ് വീശുന്നുണ്ട്…
ഞാൻ ജാനിടെ അരയിൽ കൈ ചുറ്റി തല പെണ്ണിൻ്റെ തോളിൽ താഴ്ത്തി പ്രകൃതിയും നോക്കി നിന്നു.
പെണ്ണിൻ്റെ കണ്ണിൽകൂടി ഒരു തുള്ളി ഇറ്റ് വീണു.