പ്രണയം എന്ത്? എങ്ങനെ ?
ഞങ്ങൾ പിന്നെ വീണ്ടും യാത്ര തുടർന്നു. ജാനി ഇപ്പൊൾ മുമ്പത്തെ കണക്ക് എന്നെ അള്ളിപ്പിടിച്ചാണ് ഇരിപ്പ്…
തമാശകൾ പറഞ്ഞും, പെണ്ണിൻ്റെ കയ്യിൽനിന്നും നുള്ളും അടിയും വാങ്ങി ഞങ്ങൾ റിസോർട്ടിലേക്ക് തിരിച്ചു.
പോകുന്നവഴി ഉച്ചത്തെ ഫുഡും തട്ടി..
റോഡിൽ നല്ല ബ്ലോക്ക് ഉള്ളത് കൊണ്ട് റൂമിൽ എത്തിയപ്പോൾ ഒരു നേരമായി.
യാത്രയുടെ ക്ഷീണം കാരണം റൂം എത്തിയപ്പോൾ തന്നെ ഞാൻ ജാനിയെ കെട്ടിപ്പിടിച്ച് ആ മാറിൽ മുഖം പൂഴ്ത്തി അവളുടെ മാറിലെ വിയർപ്പിൻ്റെയും സ്പ്രെയുടെയും കലർന്ന മണവും ആസ്വദിച്ചു ഉറങ്ങിപ്പോയി.
വൈകിട്ട് ഒരു അഞ്ച് മണി ആവാറയപ്പോഴാണ് പിന്നെ ഞങ്ങൾ എഴുന്നേറ്റത്..
ഉറക്കമുണർന്നതും വേഗം അടുത്ത ഊരുതെണ്ടലിനായി ഒരുങ്ങിയിറങ്ങി.
താഴെ എത്തിയപ്പോഴാണ് ബിനോയിയെ കണ്ടത്….പിന്നെ അവനോടു വിശേഷങ്ങൾ പറഞ്ഞിട്ട് ഞങ്ങൾ വണ്ടിയുമെടുത്തിറങ്ങി.
തണുത്ത ഇളം കാറ്റിൽ അവളുടെ ശരീരത്തിൻ്റെ ഇളം മാംസത്തിൻ്റെ ചൂട് പകർന്ന് നൽകി എൻ്റെ മടിയിലിരുന്നു എൻ്റെ നെഞ്ചിലെ ചൂടും പറ്റി നെഞ്ഞോരം അമർന്ന് ബാൽക്കണിയിലെ ചാരു കസേരയിൽ ഞങ്ങൾ കിടന്നു.
പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന രാവിൽ…ഇരുളിൻ്റെ മറവിൽ അലതല്ലുന്ന ആഴക്കടലിന്റെ മുകളിൽ …മിന്നിത്തിളങ്ങുന്ന നൂറായിരം കുഞ്ഞു നക്ഷത്രങ്ങളെ സാക്ഷിയാക്കി… സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച പെണ്ണിനേയും നെഞ്ചിൽ കിടത്തി പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കുമ്പോൾ.. ഇടതു കയ്യിൽ ഒരു കുപ്പി ബിയറും..വലതു കയ്യിൽ ഒരു സിഗററ്റും കൂടി ഉണ്ടേൽ അന്തസ് .!!!