പ്രണയം എന്ത്? എങ്ങനെ ?
അതും പറഞ്ഞു പെണ്ണ് കരഞ്ഞോണ്ടിരുന്നു…കുറച്ച് നേരം കരയട്ടെന്ന് ഞാനും വെച്ച്..
പെണ്ണിൻ്റെ കരച്ചിൽ കണ്ട് എൻ്റെ കണ്ണുകളും നിറഞ്ഞൊഴുകി.
അല്പം കഴിഞ്ഞ് കരച്ചിലിൻ്റെ ശക്തി കുറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖം എൻ്റെ കൈ കുമ്പിളിൽ ഒതുക്കി.
അയ്യേ..എൻ്റെ കലിപ്പത്തിപ്പെണ്ണ് കിടന്നു കരയുന്നോ… കാണുന്നവർ വല്ല കണ്ണീർ സീരിയലും ആണന്നല്ലെ വിചാരിക്കു.. അയ്യേ ..മോശം ..എല്ലാരേയും നോട്ടം കൊണ്ട് തന്നെ വിറപ്പിക്കുന്ന എൻ്റെ പെണ്ണ് ഇപ്പൊൾ നോക്കിയേ കരഞ്ഞു മെഴുകി ഒരുമാതിരി സീരിയൽ നടിമാരെപ്പോലെ ആയിട്ടുണ്ട്… !!
പെണ്ണ് മറുപടിയായി ഒരു മങ്ങിയ ചിരി ചിരിച്ചു.
നിക്ക് ഒരു ഉമ്മ തരുവോ… ?
ഞാൻ കവിൾ ചരിച്ചുകൊണ്ട് തൊട്ട് കാണിച്ചു.
ജാനി മുഖം കവിളിലേക്ക് അടുപ്പിച്ചു…
അവളുടെ ചൂട് നിശ്വാസം എൻ്റെ കവിളിൽ പതിച്ചു..പെട്ടെന്ന് അവൾ എൻ്റെ മുഖം പിടിച്ചു തിരിച്ച് എൻ്റെ അധരങ്ങൾ കവർന്നെടുത്തു..
ജാനി ആവേശത്തോടെ എൻ്റെ അധരങ്ങൾ കവർന്നോണ്ടിരുന്നു…ഞാനും ..
നാക്കുകൾ തമ്മിൽ പാമ്പിനെപ്പോലെ പിണഞ്ഞും..ഉമിനീര് തമ്മിൽ കൈ മാറിയും ഒരു ദീർഘചുംബനം..
പെട്ടെന്ന് നീട്ടിയുള്ള ഒരു ഹോൺ ശബ്ദമാണ് ഞങ്ങളെ അടർത്തി മാറ്റിയത്.. ഈശ്വരാ ആരേലും കണ്ട് കാണുമോ എന്തോ.. ജാനിയെ നോക്കിയപ്പോൾ പെണ്ണ് ലജ്ജകൊണ്ട് മുഖവും താഴ്ത്തി നിൽക്കുന്നു… ഇപ്പൊൾ പെണ്ണിൻ്റെ മുഖത്ത് സങ്കടമില്ല..നാണം മാത്രം..!!