പ്രണയം എന്ത്? എങ്ങനെ ?
അത് കണ്ടപ്പോൾ എൻ്റെ ഹൃദയത്തില് സൂചികുത്തി ഇറക്കിയത് പോലെ തോന്നി.
വാവേച്ചി…ഞാൻ പതിയെ അവളുടെ കാതോരം വിളിച്ചു.
മ്മ്മ്….
എന്തുപറ്റി… ?
ഞാൻ അരയിലെ പിടിത്തം അല്പം കൂടി മുറുക്കിക്കൊണ്ട് ചോദിച്ചു.
ഒന്നുമില്ല… !!
പിന്നെ ഇപ്പോൾ ഇങ്ങനെ മോങ്ങുന്നത് എന്തിനാ… ?
ഞാൻ കരഞ്ഞൊന്നുമില്ല…
അത് പറഞ്ഞപ്പോഴേക്കും പെണ്ണിൻ്റെ കണ്ണിൽനിന്നും വീണ്ടും ഒരു തുള്ളികൂടെ ഇറ്റ് വീണു…
കരഞ്ഞില്ലെ.. എങ്കിൽ കുഴപ്പമില്ല.. വാവേച്ചി കരഞ്ഞാപ്പിന്നെ ജാനകിയുടെ ഫാൻസിന് സഹിക്കില്ല കേട്ടൊ…
അതും പറഞ്ഞു ഞാൻ അവളെയും ചേർത്ത് തമ്മിൽ ശരീരത്തിൻ്റെ ചൂട് പങ്കുവെച്ചു നിന്നു…
അല്പ നേരത്തെ നിശബ്ദത്തിന് ശേഷം….
വാവേച്ചി … !!
മ്മം…..
നീ എന്തിനെയാണ് പേടിക്കുന്നെ…?ങേ??
ഈ ദേവ നാരായണന് വല്ലതും പറ്റുമോന്നാ.? ഇല്ല മോളെ ..നീ എൻ്റെ കൂടെയുള്ളപ്പം മരണംപോലും ഭയക്കും ഈ ദേവനെ തൊടാൻ.. നമ്മള് പൂജിക്കുന്ന ശിവപാർവ്വതിമാർ നമ്മളെ പിരിക്കാൻ അനുവദിക്കുമോ..ഇല്ല മോളെ..ഈ ദേവന് ഒന്നും പറ്റില്ല.!!!
ഞാൻ അവളെ തിരിച്ചു എൻ്റെ നെഞ്ചിൽ ചേർത്ത് മുറുക്കെ പുണർന്നുകൊണ്ട് പറഞ്ഞു.
അതിൻ്റെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു..പെണ്ണിൻ്റെ ചുടു കണ്ണുനീരിൽ എൻ്റെ ഹൃദയം പൊള്ളിച്ചുകൊണ്ടിരുന്നു.
എൻ്റെ തക്കുന് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ…ഇല്ല ..വിട്ടു കൊടുക്കില്ല ആർക്കും എൻ്റെ ഈ തെമ്മാടി ചെക്കനെ…